നെ​ൽ​പ്പാ​ട​ത്ത് തീ​റ്റ​പ്പു​ൽ​കൃ​ഷി ന​ട​ത്തു​ന്ന​തി​നെതിരെ പ​രാ​തി​യു​മാ​യി പാ​ട​ശേ​ഖ​ര​സ​മി​തി
Wednesday, January 19, 2022 11:36 PM IST
ഷൊ​ർ​ണൂ​ർ: ചാ​ലി​ശേരി പ​ഞ്ചാ​യ​ത്തി​ൽ തീ​റ്റ പു​ൽ​കൃ​ഷി​യെ ചൊ​ല്ലി വി​വാ​ദം. നെ​ൽ​പ്പാ​ട​ത്ത് തീ​റ്റ​പ്പു​ൽ​ക്കൃ​ഷി ന​ട​ത്തു​ന്ന​തി​രെ​യാ​ണ് പ​രാ​തി​യു​മാ​യി പാ​ട​ശേ​ഖ​ര​സ​മി​തി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ചാ​ലി​ശേരി ആ​ലി​ക്ക​ര കോ​ത​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ലെ ര​ണ്ടേ​ക്ക​റി​ലു​ള്ള നെ​ൽ​വ​യ​ലി​ലാ​ണ് തീ​റ്റ​പ്പു​ൽ​ക്കൃ​ഷി ന​ട​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

നെ​ൽ​വ​യ​ലു​ക​ളി​ൽ നെ​ൽ​ക്കൃ​ഷി​യോ അ​നു​ബ​ന്ധ വി​ള​ക​ളോ മാ​ത്ര​മാ​യി കൃ​ഷി ന​ട​ത്താ​നു​ള്ള അ​നു​മ​തി​മാ​ത്രം നി​ല​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ലെ വ​യ​ലി​നെ രൂ​പ​മാ​റ്റം വ​രു​ത്തി തീ​റ്റ​പ്പു​ൽ​ക്കൃ​ഷി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. നെ​ൽ​വ​യ​ലി​നു ക​ന്പി​വേ​ലി​കെ​ട്ടി പാ​ട​ത്ത് മു​ഴു​വ​നാ​യും പു​ല്ല് ന​ട്ടു​വ​ള​ർ​ത്താ​നാ​യു​ള്ള പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ ചാ​ലിശേ​രി പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി​ഭ​വ​നി​യും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ക​ർ​ഷ​ക​നാ​യ കു​ണ്ടി​ൽ​പീ​ടി​ക​യി​ൽ യൂ​സ​ഫാ​ണ് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തീ​റ്റ​പ്പു​ൽ​ക്കൃ​ഷി തു​ട​ങ്ങി​യാ​ൽ യൂ​സ​ഫി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലേ​ക്കു കൊ​യ്ത്ത് യ​ന്ത്ര​വും ട്രാ​ക്ട​റും അ​ട​ക്കു​ള്ള​വ ക​യ​റ്റാ​ൻ​ക​ഴി​യാ​തെവ​രു​മെ​ന്നാ​ണ് ക​ർ​ഷ​ക​ൻ പ​റ​യു​ന്ന​ത്. ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​നു​വേ​ണ്ടി​യാ​ണ് പു​ൽ​ക്കൃ​ഷി. നെ​ൽ​ക്കൃ​ഷി​ചെ​യ്യു​ന്ന വ​യ​ലി​ൽ മ​റ്റൊ​രു​വി​ധ​ത്തി​ലു​ള്ള ദീ​ർ​ഘ​കാ​ല കൃ​ഷി​ക​ളും ചെ​യ്യാ​ൻ സാ​ധി​ക്ക​യി​ല്ലെ​ന്നും നെ​ൽ​വ​യ​ലി​ൽ തീ​റ്റ​പ്പു​ൽ​ക്കൃ​ഷി ന​ട​ത്തു​ന്ന​തി​നാ​യു​ള്ള യാ​തൊ​രു അ​നു​മ​തി​യും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ചാ​ലി​ശേരി കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് നെ​ൽ​ക്കൃ​ഷി​ചെ​യ്യു​ന്ന പാ​ട​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ലവി​ള​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.