പോ​ത്തു​ണ്ടി സ​ബ് ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Wednesday, January 19, 2022 11:39 PM IST
നെന്മാ​റ : പോ​ത്തു​ണ്ടി ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ഇ​ട​തു​ക​ര ക​നാ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സ​ബ് ക​നാ​ലു​ക​ളി​ലാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. 30 വ​ർ​ഷം മു​ന്പ് കാ​ഡാ (ക​മാ​ൻ​ഡ് ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി) പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച ക​ന​ലു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കോ​ണ്‍​ക്രീ​റ്റ് ദ്ര​വി​ച്ച് അ​ട​ർ​ന്നു വീ​ണ് വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രു​ന്നു.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​നു വെ​ള്ളം ല​ഭി​ക്കാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജ​ല​സേ​ച​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ഡ ക​നാ​ലു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ബ് ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. ത​ളി​പ്പാ​ടം മു​ത​ൽ പ​റ​യം​പ​ള്ളം വ​രെ​യു​ള്ള സ​ബ് കാ​നാ​ലാ​ണ് ഇ​പ്പോ​ൾ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ക്ക് ജ​ല​ദൗ​ർ​ല​ഭ്യം ഇ​ല്ലാ​താ​വു​ക​യും പ​റ​യം​പ​ള്ളം, തോ​ട്കാ​ട് തു​ട​ങ്ങി​യ വാ​ല​റ്റ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു ജ​ല​ന​ഷ്ടം കൂ​ടാ​തെ വെ​ള്ളം ആ​വ​ശ്യാ​നു​സ​ര​ണം ല​ഭി​ക്കു​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണു ക​ർ​ഷ​ക​ർ.