കോ​യ​ന്പ​ത്തൂ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച 91 ശ​ത​മാ​നം പേ​ർ ക്വാ​റ​ന്‍റൈനി​ൽ
Saturday, January 22, 2022 11:45 PM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച 91 ശ​ത​മാ​നം പേ​ർ വീ​ടു​ക​ളി​ൽ ക്വാ​റന്‍റൈ​നി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ർ പി.​ അ​രു​ണ്‍ പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ത​രാ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ടം, കോ​ർ​പ​റേ​ഷ​ൻ, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​ർ​ക്കു ചി​കി​ത്സ ന​ല്കാ​ൻ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലാ​യി​രം ഓ​ക്സി​ജ​ൻ ബെ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ പന്ത്രണ്ടാ​യി​രം ബെ​ഡു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രി​ൽ 91 ശ​ത​മാ​ന​വും വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ക​യാ​ണ് ബാ​ക്കി ഒന്പതു ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് ആ​ശു​പ​തി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ന​ല്കു​ക​യും ആ​രോ​ഗ്യ​നി​ല അ​ന്വേ​ഷി​ച്ച​റി​യു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ ഉ​ള്ള 15,926 രോ​ഗ​ബാ​ധി​ത​രി​ൽ 14,547 പേ​രും വീ​ടു​ക​ളി​ലാ​ണു ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്. 1379 പേ​ർ മാ​ത്ര​മാ​ണു ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്.