മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ഇ​ന്നു​മു​ത​ൽ
Tuesday, January 25, 2022 12:51 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ഇ​ന്നു മു​ത​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ണ്ണാ​ർ​ക്കാ​ട് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി വി​എ​കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു.

ബ​സ്റ്റോ​പ്പ്, ഓ​ട്ടോ സ്റ്റാ​ൻ​ഡ്, പാ​ർ​ക്കിം​ഗ്, നോ ​പാ​ർ​ക്കിം​ഗ് എ​ന്നി​വ കൃ​ത്യ​മാ​യി പെ​യി​ൻ​റ് കൊ​ണ്ട് മാ​ർ ചെ​യ്ത ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.

എ​ല്ലാ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ​യും ഒ​രേ​സ​മ​യം നി​ർ​ത്താ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക​യും എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യും.

പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ രാ​ത്രി ഒ​ന്പ​തി​നു ശേ​ഷം രാ​വി​ലെ എ​ട്ട് മ​ണി​ക്ക് മു​ന്പാ​യി സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി പോ​ക​ണം.

ബീ​വ​റേ​ജ് ഒൗ​ട്ട്ലെ​റ്റ് മു​ൻ​വ​ശ​ത്ത് റോ​ഡി​ലെ പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കും. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ സൈ​ഡി​ലു​ള്ള​ത് പൂ​ർ​ണ്ണ​മാ​യും അ​വി​ടെ നി​ന്ന് ഒ​ഴി​വാ​ക്കും.

ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ നി​ന്നും റ​സ്റ്റ് ഹൗ​സ് റോ​ഡി​ലേ​ക്ക് മാ​ത്ര​മാ​യി ക്ര​മീ​ക​രി​ക്കും.
ന​ട​മാ​ളി​ക ഓ​ട്ടോ​സ്റ്റാ​ന്‍റ് താ​ഴെ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി നാ​ല് വ​ണ്ടി​ക​ൾ മാ​ത്രം ന​ട​മാ​ളി​ക റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഇ​പ്പോ​ഴി​ല്ല.
അ​ന​ധി​കൃ​ത​മാ​യി പെ​ർ​മി​റ്റി​ല്ലാ​തെ ന​ഗ​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​ക​ൾ നി​ർ​ത്ത​ലാ​ക്കും.

അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത സ്റ്റോ​പ്പു​ക​ളി​ല​ല്ലാ​തെ നി​ർ​ത്തു​ന്ന ബ​സ്‌​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ന​ഗ​ര​പ​രി​ധി​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് കൃ​ത്യ​മാ​യി സ്റ്റി​ക്ക​റും ന​ന്പ​റും ന​ൽ​കും.
പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ റോ​ഡ് കി​ഴ​ക്കു​നി​ന്ന് പ​ടി​ഞ്ഞാ​റോ​ട്ട് വ​ണ്‍​വേ സം​വി​ധാ​ന​മാ​ക്കു​ന്ന​തും പി​ന്ന​ത്തേ​ക്ക് മാ​റ്റി.

ടൗ​ണി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് നി​ല​വി​ൽ ര​ണ്ടെ​ണ്ണം ഉ​ള്ള​ത് ധ​ർ​മ്മ കോ​വി​ലി​നു സ​മീ​പ​ത്തെ ഒ​റ്റ സ്റ്റാ​ൻ​ഡ് ആ​ക്കി മാ​റ്റു​ക​യും ഓ​ട്ടോ​ക​ൾ ഫാ​ഷ​ൻ വേ​ൾ​ഡ് എ​ന്ന ക​ട​യു​ടെ മു​ൻ​വ​ശം വ​രെ മാ​ത്ര​മാ​യി നി​ർ​ത്തു​ക​യും ചെ​യ്യും.

ടൗ​ണി​ൽ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ്‌​സു​ക​ൾ ക്വാ​ളി​റ്റി ബേ​ക്സ് എ​ന്ന ക​ട​യു​ടെ മു​ൻ​പി​ലും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ ദി​വ്യാ ല​ക്ഷ്മി സാ​രി സെ​ന്‍റ​റി​ന്‍റെ മു​ന്പി​ലേ​ക്കും മാ​റ്റി സ്ഥാ​പി​ക്കും.

ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ലെ ബ​സ് സ്റ്റോ​പ്പ് കു​റ​ച്ച് മു​ന്നോ​ട്ട് നീ​ക്കി അ​ല​വി സ്റ്റോ​റി​ന്‍റെ മു​ന്നി​ലേ​ക്കും ടി​പ്പു റോ​ഡി​ൽ നി​ന്നും വ​രു​ന്ന ബ​സ്‌​സു​ക​ൾ ക്വാ​ളി​റ്റി ബോ​ക്സി​ന് മു​ന്പി​ലും മാ​ത്ര​മാ​യി സ്റ്റോ​പ്പ് ക്ര​മീ​ക​രി​ക്കും.

കോ​ട​തി​പ്പ​ടി​യി​ൽ മു​ല്ലാ​സി മു​ന്പി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് മാ​റ്റി ഒ​രേ​സ​മ​യം മൂ​ന്ന് ഓ​ട്ടോ​ക​ൾ​ക്ക് മാ​ത്രം റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും ബാ​ക്കി​യു​ള്ള​വ എ​ക്സൈ​സ് ഓ​ഫീ​സ് റോ​ഡി​ലേ​ക്ക് ഇ​റ​ക്കി നി​ർ​ത്തു​ക​യും ചെ​യ്യു​മെ​ന്ന തീ​രു​മാ​ന​വും ഇ​പ്പോ​ൾ ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.

ച​ങ്ങ​ലീ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സ്‌​സു​ക​ളു​ടെ സ്റ്റോ​പ്പ് കോ​ട​തി​യു​ടെ മു​ൻ​വ​ശ​ത്തെ ജ്യോ​തി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ മു​ൻ​വ​ശ​ത്ത് സ്ഥ​ല സൗ​ക​ര്യം അ​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്കും.

ച​ങ്ങ​ലീ​രി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ ( ഓ​ട്ടോ​റി​ക്ഷ, ഗു​ഡ്സ്, ജീ​പ്പ്, കാ​ർ, ടി​പ്പ​ർ ) ന​ന്പി​യ​ൻ​കു​ന്ന് റോ​ഡി​ലൂ​ടെ തി​രി​ഞ്ഞ് ഹൈ​വേ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന സം​വി​ധാ​ന​മൊ​രു​ക്കും. കോ​ട​തി​പ്പ​ടി​യി​ലെ സീ​ബ്രാ​ലൈ​ൻ സാ​മി​യ​സി​ൽ​ക്സി​ന് മു​ന്നി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കും.

ഇ​ത്ത​ര​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ട്രാ​ഫി​ക്ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം ഇ​ന്നു മു​ത​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക പ്ര​വ​ർ​ത്തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.