ന​ന്ദി​യോ​ട് -മു​ത​ല​മ​ട പാ​ത​യി​ൽ കാ​ഴ്ചമറച്ച് "അപകടമരം'
Tuesday, January 25, 2022 12:53 AM IST
ചി​റ്റൂ​ർ : ന​ന്ദി​യോ​ട്-​മു​ത​ല​മ​ട റോ​ഡി​ൽ യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന വൃ​ക്ഷം മു​റി​ച്ചുനി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം. ഈ ​സ്ഥ​ല​ത്ത് നി​ര​വ​ധി വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും ന​ട​ന്നി​ട്ടു​ണ്ട്.

മീ​നാ​ക്ഷി​പു​രം-​വ​ണ്ടി​ത്താ​വ​ളം സം​സ്ഥാ​ന പാ​ത ന​ന്ദി​യോ​ട് വേ​പ്പി​ൻ ചു​വ​ട്ടി​ൽ നി​ന്നു​മാ​ണ് മു​ത​ല​മ​ട ഭാ​ഗ​ത്തേ​ക്കു തി​രി​യു​ന്ന​ത്.
ചെ​ട്ടി​യാ​ർ​ച്ച​ള്ള എ​ട്ടാം ന​ന്പ​ർ മു​ത​ല​മ​ട ഭാ​ഗ​ത്തു നി​ന്നും വ​ണ്ടി​ത്താ​വ​ള​ത്തേ​ക്കു തി​രി​യു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു വൃ​ക്ഷ​ത്തി​ന്‍റെ മ​റ​വു​കാ​ര​ണം പ്ര​ധാ​ന പാ​ത​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല.

റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു ക​യ​റി വ​രു​ന്പോ​ഴാ​ണ് പ്ര​ധാ​ന പാ​ത​യി​ൽ വാ​ഹ​നം മു​ഖാ​മു​ഖ​ത്തെ​ത്തി​യ​തെ​ന്നു തി​രി​ച്ച​റി​യു​ന്ന​ത്. ഇ​തി​ന​കം വാ​ഹ​നം പെ​ട്ടെ​ന്ന് വെ​ട്ടി​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ട്ടി​യി​ടി ഉ​ണ്ടാ​വു​ന്ന​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ങ്ങ​ളാ​ണു കു​ടു​ത​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. കാ​ന്പ്ര​ത്ത്ച്ച​ള്ള​യി​ൽ നി​ന്നും ന​ന്ദി​യോ​ടു ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​ണ് മു​ത​ല​മ​ട റോ​ഡ്.
അ​ഞ്ച് ബ​സു​ക​ൾ​ക്കു പു​റ​മെ ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​ പ്ര​ധാ​ന പാ​ത​യി​ലേ​ക്കു പ​തി​വാ​യെ​ത്തു​ന്നു​മു​ണ്ട്.