കു​ള​പ്പു​ള്ളി- പ​ട്ടാ​ന്പി പാ​ത​യു​ടെ ന​വീ​ക​ര​ണം നീ​ളു​ന്നു
Tuesday, January 25, 2022 12:53 AM IST
ഷൊ​ർ​ണൂ​ർ:​ കു​ള​പ്പു​ള്ളി - പ​ട്ടാ​ന്പി പ്ര​ധാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ളു​ന്നു. മ​ഴ നി​ന്നാ​ൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന അ​ധി​തൃ​ത​രു​ടെ പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ​യാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​നയാ​ത്ര ന​ര​ക​തു​ല്യ​മാ​യി.
കു​ണ്ടും കു​ഴി​യു​മാ​യി പാ​താ​ള ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട പാ​ത​യി​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് കു​ഴി​ക​ളി​ൽ​വീ​ഴാ​തെ പോ​ക​ണ​മെ​ങ്കി​ൽ സ​ർ​ക്ക​സ്‌​ അ​ഭ്യാ​സം ത​ന്നെ പ​ഠി​ക്ക​ണം.
മ​ഴ​ക്കാ​ല​ത്ത് ത​ന്നെ പ​ട്ടാ​ന്പി ബ​സ്‌​സ്റ്റാ​ൻ​ഡ് മു​ത​ൽ കു​ള​പ്പു​ള്ളി വ​രെ​യു​ള്ള പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ൾ ത​ന്നെ രൂ​പ​പ്പെ​ട്ടി​രു​ന്നു. ഈ ​കു​ഴി​ക​ളി​പ്പോ​ൾ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളാ​യി മാ​റി​യി​ട്ടു​ണ്ട്.
മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ൽ വെ​ള്ളം​നി​റ​ഞ്ഞു​നി​ന്ന് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട വ​രു​ത്തി​യി​രു​ന്നു.
റ​ബ​റൈ​സ് ചെ​യ്തി​രു​ന്ന റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തു​ന്ന​ത്.
ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശം, ഗു​രു​വാ​യൂ​ർ റോ​ഡ് ജ​ംഗ്ഷ​ൻ, പ​ഴ​യ ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റാ​ൻ​ഡ് റോ​ഡ്, ക​മാ​നം​റോ​ഡ്, എ​സ്ബി​ഐ റോ​ഡ്, മേ​ലേ​പ​ട്ടാ​ന്പി, ക​ൽ​പ്പ​ക തു​ട​ങ്ങി​യ​ ഇ​ട​ങ്ങ​ളി​ലെ​ല്ലാം റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ളു​ണ്ട്. ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശ​ത്തും ഗു​രു​വാ​യൂ​ർ റോ​ഡ് ജംഗ്ഷ​നി​ലും റോ​ഡ് പാ​ടേ ത​ക​ർ​ന്നി​ട്ടു​ണ്ട്.
ക​ൽ​പ്പ​ക സ്ട്രീ​റ്റ് റോ​ഡി​ൽ വ​ലി​യ കു​ഴി​യി​ൽ​വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര​ട​ക്കം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ഇ​ഷ്ടി​ക വി​രി​ച്ചി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​നോ​ടു​ചേ​ർ​ന്ന ഭാ​ഗ​ത്തു വ​ലി​യ കു​ഴി​ക​ളാ​ണു​ള്ള​ത്. പ​ട്ടാ​ന്പി​കു​ള​പ്പു​ള്ളി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 50 ല​ക്ഷം​രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​ഴ വി​ട്ടു​നി​ന്നാ​ൽ ന​ട​പ​ടി തു​ട​ങ്ങു​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​താ​ണ്.
എ​ന്നാ​ൽ മ​ഴ​ക്കാ​ലം മ​ഞ്ഞു​കാ​ല​ത്തി​നു വ​ഴി​മാ​റി​യി​ട്ടും റോ​ഡി​ന്‍റെ കാ​ര്യം ക​ഷ്ടം ത​ന്നെ.
ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ പാ​ത​യി​ൽ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് അ​ധി​ക​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ഇ​തി​നു​പു​റ​മേ​യാ​ണ് റോ​ഡി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം.