സാ​മൂ​ഹ്യവി​രു​ദ്ധ​ർ കൃ​ഷി​യി​ട​ത്തി​ലെ വൈ​ക്കോ​ലി​നു തീ​യി​ട്ടു
Wednesday, January 26, 2022 12:21 AM IST
ഒ​റ്റ​പ്പാ​ലം: ല​ക്കി​ടി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കൃ​ഷി​യി​ട​ത്തി​ൽ വൈ​ക്കോ​ലി​നു തീ​യി​ട്ടു. അ​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം.

കൊ​യ്ത്തു​ക​ഴി​ഞ്ഞ് വ​യ​ലി​ലി​ട്ടി​രു​ന്ന വൈ​ക്കോ​ൽ കെ​ട്ടു​ക​ളാ​ണ് അ​ജ്ഞാ​ത​ർ ക​ത്തി​ച്ച​ത്. പ​ല്ലാ​ർ​മം​ഗ​ലം പാ​ട​ശേ​ഖ​ര​സ​മി​തി​ക്കു കീ​ഴി​ലാ​ണ് സം​ഭ​വം.

ഒ​രാ​ഴ്ച​യ്ക്കു​മു​ന്നേ കൊ​യ്ത്തു​ക​ഴി​ഞ്ഞ് കൊ​ണ്ടു​പോ​കാ​നാ​യി കെ​ട്ടാ​ക്കി​വ​ച്ചി​രു​ന്ന ഇ​രു​നൂ​റോ​ളം കെ​ട്ടു​ക​ളാ​ണ് അ​ജ്ഞാ​ത​ർ കൂ​ട്ടി​യി​ട്ടുക​ത്തി​ച്ച​ത്.

രാ​വി​ലെ പു​ഴ​യി​ലേ​യ്ക്കു പോ​കു​ന്ന ആ​ളു​ക​ളാ​ണ് വൈ​ക്കോ​ൽ ക​ത്തു​ന്ന​തു ക​ണ്ട​ത്.
കീ​ർ​ത്തി​വീ​ട്ടി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ ഒ​ന്ന​ര ഏ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലെ വൈ​ക്കോ​ലും ഞെ​ഴു​വ​ൻ കാ​ട്ടി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍റെ അ​ര ഏ​ക്ക​റി​ലെ വൈ​ക്കോ​ലും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്ട​മു​ള്ള​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഒ​രു കെ​ട്ടി​ന് 40 രൂ​പ ചെ​ല​വാ​ക്കി​യാ​ണ് വൈ​ക്കോ​ൽ കെ​ട്ടു​ക​ളാ​ക്കി​യ​ത്. വെ​ള്ള​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടും പ​ന്നി​ശ​ല്യ​വും കൊ​ണ്ട് ഏ​റെ വി​ഷ​മി​ച്ചാ​ണ് പ​ല്ലാ​ർ​മം​ഗ​ല​ത്തെ ക​ർ​ഷ​ക​ർ വി​ള​യി​റ​ക്കു​ന്ന​ത്. രാ​ത്രി ഉ​റ​ക്ക​മി​ള​ച്ച് കാ​വ​ലി​രു​ന്നാ​ണ് പ​ന്നി​ക​ളി​ൽ​നി​ന്ന് വി​ള സം​ര​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം കീ​ർ​ത്തി​വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ വൈ​ക്കോ​ലും വ​യ​ലി​ലി​ട്ട് ക​ത്തി​ച്ചി​രു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി ടി.​കെ. വി​നോ​ദ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.