ക​തി​ര​ണി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം; സൗ​രോ​ർ​ജ വേ​ലിയൊരുക്കി കർഷകർ
Friday, January 28, 2022 12:16 AM IST
നെ​ന്മാ​റ : കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് നെ​ൽ​പ്പാ​ട​ങ്ങ​ളി​ലും ക​ർ​ഷ​ക​ൻ സൗ​രോ​ർ​ജ്ജ വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ച്ചു തു​ട​ങ്ങി. തി​രു​വ​ഴി​യാ​ട് പു​ത്ത​ൻ​ത​റ പാ​ട​ശേ​ഖ​ര​സ​മി​തി​യി​ലെ ക​ർ​ഷ​ക​രാ​ണ് വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ച്ചു തു​ട​ങ്ങി​യ​ത്.

നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ക​തി​രു​വ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കാ​ട്ടു​പ​ന്നി ശ​ല്യം പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ​ത്. കാ​ട്ടു​പ​ന്നി​ക​ൾ അ​ക്ര​മാ​സ​ക്ത​രാ​യി ആ​ളു​ക​ളെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ കാ​വ​ൽ​പ്പു​ര​ക​ളും സു​ര​ക്ഷി​ത​മ​ല്ലാ​താ​വു​ക​യും റാ​ന്ത​ൽ വി​ള​ക്ക് തെ​ളി​യി​ച്ചു ശ​ബ്ദ​മു​ണ്ടാ​ക്ക​ൽ എ​ന്നി​വ​യൊ​ന്നും കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ഫ​ല​വ​ത്താ​കാ​താ​യി. രാ​ത്രി കാ​വ​ലി​ന് ആ​ളെ വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​വും ക​ർ​ഷ​ക​ർ​ക്ക് ഭാ​രി​ച്ച സാ​ന്പ​ത്തി​ക ചെ​ല​വ് വ​രു​ന്ന​താ​ണ്.

ആ​യ​തി​നാ​ൽ വി​ള സം​ര​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ക്കാ​തെ നി​വൃ​ത്തി​യി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്. ഒ​രു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ അ​ര​യ​ടി വീ​തം അ​ക​ല​ത്തി​ലു​മാ​യി ക​മു​കി​ന്‍റെ​യും മു​ള​യു​ടെ​യും ക​ന്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ​യ​ൽ വ​ര​ന്പു​ക​ളി​ലൂ​ടെ ക​ന്പി​ക​ൾ വ​ലി​ച്ചാ​ണ് വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ എ​ടു​ത്തു മാ​റ്റാ​വു​ന്ന ത​ര​ത്തി​ലാ​ണ് വൈ​ദ്യു​ത വേ​ലി​യു​ടെ നി​ർ​മ്മാ​ണം. ചാ​ർ​ജ് ചെ​യ്ത് വ​ലി​യ ബാ​റ്റ​റി​ക​ളി​ൽ നി​ന്നും എ​ന​ർ​ജൈ​സ​ർ എ​ന്ന പ്ര​ത്യേ​ക ഇ​ല​ക്ട്രോ​ണി​ക് യ​ന്ത്ര​ത്തി​ലൂ​ടെ 12 വോ​ൾ​ട്ട് വൈ​ദ്യു​തി ഉ​യ​ർ​ന്ന ആ​ന്പി​യ​റി​ൽ മി​നി​ട്ടി​ൽ അ​ഞ്ചും പ​ത്തും ഇ​ട​വേ​ള​ക​ളി​ൽ ക​ട​ത്തി​വി​ട്ടാ​ണ് വൈ​ദ്യു​ത വേ​ലി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഉ​യ​ർ​ന്ന തോ​തി​ലു​ള്ള ഷോ​ക്ക് ഏ​ൽ​ക്കു​മെ​ങ്കി​ലും ആ​ള​പാ​യം ഉ​ണ്ടാ​വാ​റി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​ദ്യു​ത വേ​ലി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നോ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​നോ വ​നം​വ​കു​പ്പി​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന കൂ​ടു​ത​ൽ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലാ​ൻ വ​നം​വ​കു​പ്പ് മു​ന്നി​ട്ടി​റ​ങ്ങി ക​ർ​ഷ​ക​രെ​യും കാ​ർ​ഷി​ക വി​ള​ക​ളെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.