നാ​ട്ടി​ൽ പു​ലി ചു​റ്റി​ക്കറ​ങ്ങു​ന്നു; കാ​ളാം​കു​ള​ത്ത് ആ​ടി​നെ കൊ​ന്നു
Saturday, January 29, 2022 12:52 AM IST
വ​ട​ക്ക​ഞ്ചേ​രി: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി നാ​ടു ചു​റ്റു​ന്ന പു​ലി ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​ളാം​കു​ള​ത്ത് ആ​ടി​നെ കൊ​ന്നു.

കാ​ളാം​കു​ളം ജം​ഗ്ഷ​ന​ടു​ത്തു പ​ന​ക്ക​പ്പ​റ​ന്പ് രാ​ജ​ന്‍റെ സ​ഹോ​ദ​രി ഓ​മ​ന ത​ങ്ക​പ്പ​ന്‍റെ ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള ആ​ടി​നെ​യാ​ണ് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ പു​ലി പി​ടി​ച്ച​ത്. കൂ​ട്ടി​ൽ ക​യ​റി ആ​ടി​നെ പു​റ​ത്തേ​ക്ക് വ​ലി​ച്ചു കൊ​ണ്ടുവ​രി​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​പ്പോ​ൾ പു​ലി ഓ​ടി​പ്പോ​യി. ആ​ടി​നെ ക​യ​റി​ൽ കെ​ട്ടി​യി​രു​ന്ന​തി​നാ​ൽ കൊ​ണ്ടുപോ​കാ​നാ​യി​ല്ല.

ആ​ടു​കൃ​ഷി​യി​ലൂ​ടെ​യാ​ണ് അ​വി​വാ​ഹി​ത​യാ​യ ഓ​മ​ന വ​രു​മാ​ന​മാ​ർ​ഗം ക​ണ്ടെ​ത്തി ക​ഴി​യു​ന്ന​ത്.ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് വ​ട​ക്ക​ഞ്ചേ​രി കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് വ​ഴി ന​ല്കി​യ ആ​ടി​നെ​യാ​ണ് ഇ​ന്ന​ലെ പു​ലി കൊ​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ്, വാ​ർ​ഡ് മെ​ന്പ​ർ എ.​ടി. വ​ർ​ഗീ​സ് കു​ട്ടി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാാ​ധി​ക, വ​നപാ​ല​ക​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ അ​ടു​ത്ത് പ​ല്ലാ​റോ​ഡ് വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം റ​ബ​ർതോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി പു​ലി​യെ ക​ണ്ടി​രു​ന്നു.

വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി പ​ട​ക്കം പൊ​ട്ടി​ച്ച​പ്പോ​ൾ പു​ലി മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റി. നാ​ലുദി​വ​സം മു​ന്പ് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് മാ​ണി​ക്യ പ്പാ​ട​ത്തു ക​ണ്ട പു​ലി ത​ന്നെ​യാ​ണ് പ​ല്ലാ റോ​ഡി​ലും കാ​ളാം​കു​ള​ത്തും എ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. നാ​ട്ടി​ൽ ക​റ​ങ്ങു​ന്ന പു​ലി​യെ കൂ​ടുവ​ച്ച് പി​ടി​കൂ​ടി കാ​ട്ടി​ൽ ക​യ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.