രോ​ഗ​ങ്ങ​ൾ പ​ട​രുന്പോഴും നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി
Saturday, January 29, 2022 12:56 AM IST
ഒ​റ്റ​പ്പാ​ലം: രോ​ഗ​ങ്ങ​ൾ പ​ട​രു​ന്പോ​ഴും നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി.
സൂ​പ്ര​ണ്ടാ​യി നി​യ​മ​നം​ല​ഭി​ച്ച ഡോ​ക്ട​ർ മാ​സ​ങ്ങ​ളാ​യി​ട്ടും ചു​മ​ത​ല​യേ​ൽ​ക്കാ​തെ​ വ​ന്ന​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​ക്ക് നാ​ഥ​നി​ല്ലാ​ത്ത സ്ഥി​തി​വ​ന്ന​ത്.

ഇ​തോ​ടെ ഡോ​ക്ട​ർ​മാ​ർ​ക്ക് സൂ​പ്ര​ണ്ട് ചു​മ​ത​ല മാ​റി മാ​റി​ന​ൽ​കി താ​ത്കാ​ലി​ക സം​വി​ധാ​ന​ത്തി​ൽ ബു​ദ്ധി​മു​ട്ടി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് അ​ധി​കൃ​ത​ർ. സ​ർ​ജ​നാ​യി​രു​ന്ന ഡോ. ​ടി.​ജി. നി​ഷാ​ദി​നാ​യി​രു​ന്നു സൂ​പ്ര​ണ്ട് ചു​മ​ത​ല.

ഇ​പ്പോ​ൾ സൈ​ക്യാ​ട്രി​സ്റ്റാ​യ ഡോ. ​ദീ​പു സി. ​നാ​യ​ർ​ക്ക് ചു​മ​ത​ല കൈ​മാ​റി​യി​രി​ക്ക​യാ​ണ് അ​ധി​കൃ​ത​ർ. കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്നു​വെ​ന്നി​രി​ക്കേ പാ​ല​ക്കാ​ട്ടെ കോ​വി​ഡ് ബ്ലോ​ക്ക് കേ​ന്ദ്ര​മാ​യ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​സ്ഥി​തി.

ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് സൂ​പ്ര​ണ്ടാ​യി​രു​ന്ന ഡോ. ​താ​ജ് പോ​ൾ പ​ന​യ്ക്ക​ൽ സ്ഥ​ലം​മാ​റ്റം കി​ട്ടി പോ​കു​ന്ന​ത്. പി​ന്നീ​ട് സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സൂ​പ്ര​ണ്ടി​ന് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടാ​യി നി​യ​മ​ന​വും ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കി. എ​ന്നാ​ൽ, ഈ ​ഡോ​ക്ട​ർ ചു​മ​ത​ല​യേ​ൽ​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി നാ​ഥ​നി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​യ​ത്.

കോ​വി​ഡ് കാ​ലം​മു​ഴു​വ​ൻ ഡോ. ​ടി.​ജി. നി​ഷാ​ദി​ന് താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. സ​ർ​ജ​നാ​യി​രു​ന്ന നി​ഷാ​ദി​ന് ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കി​ടെ​യാ​യി​രു​ന്നു സൂ​പ്ര​ണ്ട് ചു​മ​ത​ല​യും നി​ർ​വ​ഹി​ക്കേ​ണ്ടി​വ​ന്നി​രു​ന്ന​ത്. ഇ​തി​നി​ടെ അ​ദ്ദേ​ഹം ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​വ​ധി​യി​ൽ​പ്പോ​യ​പ്പോ​ൾ ഡോ. ​പി.​ജി. മ​നോ​ജി​നെ​യും സൂ​പ്ര​ണ്ടാ​യി പ​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും ചു​മ​ത​ല കൈ​മാ​റി സൈ​ക്യാ​ട്രി​സ്റ്റാ​യ ഡോ. ​ദീ​പു​വി​നെ താ​ത്കാ​ലി​ക സൂ​പ്ര​ണ്ടാ​ക്കി​യി​രി​ക്ക​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ ജോ​ലി​ക്കു​പു​റ​മേ സൂ​പ്ര​ണ്ട് ചു​മ​ത​ല​യും നി​ർ​വ​ഹി​ക്കേ​ണ്ടി വ​രു​ന്ന​ത് ഇ​വ​രു​ടെ ജോ​ലി​ഭാ​ര​വും വ​ർ​ധി​പ്പി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി​യെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും എംഎ​ൽ​എ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴും ആ​രും ചു​മ​ത​ല​യേ​റ്റി​ട്ടി​ല്ല. സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക​ൾ​ക്കും കി​ട​ത്തി​ച്ചി​കി​ത്സ​ക​ൾ​ക്കും പു​റ​മേ ഡ​യാ​ലി​സി​സ് സൗ​ക​ര്യ​വും അ​ർ​ബു​ദ​ചി​കി​ത്സാ സം​വി​ധാ​ന​വു​മു​ള്ള ആ​ശു​പ​ത്രി​യാ​ണ് ഒ​റ്റ​പ്പാ​ല​ത്തേ​ത്.

ദി​വ​സ​വും 70 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്തു​ന​ൽ​കു​ന്ന ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ തി​ര​ക്കും കൂ​ടു​ത​ലാ​ണ്. ഒ​പ്പം കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും കൂ​ടു​ന്ന​തും പ്ര​തി​രോ​ധ​കു​ത്തി​വയ്​പ്പു​മെ​ല്ലാം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു ഭാ​ര​മാ​കു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​തെ​ല്ലാം നി​യ​ന്ത്രി​ക്കാ​ൻ സ്ഥി​ര​മാ​യി സൂ​പ്ര​ണ്ടി​ല്ലാ​ത്ത അ​വ​സ്ഥ​യു​മു​ള്ള​ത്.