നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി
Sunday, May 15, 2022 7:32 AM IST
കോ​യ​ന്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നും നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ, ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​ജ​വീ​ഥി, ഉ​ക്ക​ടം ബ​സ് സ്റ്റാ​ൻ​ഡ്, ഗാ​ന്ധിപു​രം ബ​സ് സ്റ്റാ​ൻ​ഡ്, സി​ങ്കാ​ന​ല്ലൂ​ർ ബ​സ്‌​ സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 1586 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

തു​ട​ർ​ന്നു ക​ട​യു​ട​മ​ക​ൾ​ക്കു മൊ​ത്തം 14700 രൂ​പ പി​ഴ ചു​മ​ത്തി. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്താ​ൽ ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ല്കി.