പാ​ഞ്ച​ജ​ന്യം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ജൂ​ണ്‍ 17 മു​ത​ൽ
Sunday, May 15, 2022 7:32 AM IST
പാ​ല​ക്കാ​ട്: 13-ാമ​ത് പാ​ഞ്ച​ജ​ന്യം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ജൂ​ണ്‍ 17 മു​ത​ൽ 23 വ​രെ ചി​റ്റൂ​ർ കൈ​ര​ളി ശ്രീ ​തി​യേ​റ്റ​റു​ക​ളി​ൽ അ​ര​ങ്ങേ​റും. ലോ​ക​മെ​ങ്ങും ഭ​ര​ണ​കൂ​ട അ​നീ​തി​ക​ൾ​ക്കെ​തി​രെ പ​ല കാ​ല​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള കൂ​ട്ടാ​യ പ്ര​തി​രോ​ധ സ​മ​ര​ങ്ങ​ൾ​ക്കു​ള്ള സ​മ​ർ​പ്പ​ണമാ​ണ് ഇ​ത്ത​വ​ണ​ത്തെ ച​ല​ച്ചി​ത്രോ​ത്സ​വം. സ്പി​രി​റ്റ് ഓ​ഫ് കളക്ടീവ് റെ​സി​സ്റ്റ​ൻ​സ് എ​ന്ന​താ​ണ് മേ​ള​യു​ടെ മു​ഖ്യ ആ​ശ​യം.

ഈ ​വി​ഷ​യ​ത്തി​ൽ ഉൗ​ന്നു​ന്ന സി​നി​മ​ക​ളു​ടെ​യും ഡോക്യുമെ​ന്‍റ​റി​ക​ളു​ടെ​യും പാ​ക്കേ​ജും ഓ​പ്പ​ണ്‍ ഫോ​റം ച​ർ​ച്ച​ക​ളും മേ​ള​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. സ​മ​കാ​ലി​ക ലോ​ക​സി​നി​മ, ഇ​ന്ത്യ​ൻ സി​നി​മ, മ​ല​യാ​ളം സി​നി​മ, ഹൊ​റ​ർ സി​നി​മ​ക​ൾ, തീം ​പാ​ക്കേ​ജ്, ഡോ​ക്യുമെ​ന്‍റ​റി​ക​ൾ, ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 80 ഓ​ളം സി​നി​മ​ക​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഡോ​ക്യുമെ​ന്‍റ​റി രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ സം​വി​ധാ​യ​ക​ർ കേ​ര​ള​ത്തി​ൽ അ​പൂ​ർവ​മാ​ണ്.

ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന 10 വ​നി​താ സം​വി​ധാ​യ​ക​രു​ടെ ഡോ​ക്യുമെ​ന്‍റ​റി​ക​ളു​ടെ ഒ​രു പ്ര​ത്യേ​ക പാ​ക്കേ​ജ്, പ്ര​മു​ഖ എ​ഡി​റ്റ​റും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ബീ​നാ പോ​ൾ പാ​ഞ്ച​ജ​ന്യം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നാ​യി ക്യു​റേ​റ്റ് ചെ​യ്ത് അ​വ​ത​രി​പ്പി​ക്കും.

മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​ത്തി​ൽ മു​ഖ്യ ജൂ​റി​യാ​യി ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ഉ​ണ്ണി വി​ജ​യ​നും ജൂ​റി​യം​ഗ​ങ്ങ​ളാ​യി സം​സ്ഥാ​ന ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ സം​വി​ധാ​യ​ക​ൻ ഫാ​റൂ​ഖ് അ​ബ്ദു​ൾ റ​ഹ‌്മാ​നും ക​വി​യും ലേ​ഖ​ക​നു​മാ​യ ടി.​ജി. നി​ര​ഞ്ജ​നും പ്ര​വ​ർ​ത്തി​ക്കും.

പാ​ഞ്ച​ജ​ന്യം ച​ല​ച്ചി​ത്ര​മേ​ള​യു​ടെ പ്ര​തി​നി​ധി പാ​സു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്നു. ജ​യ് ഭീം ​സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി ലി​ജോ​മോ​ൾ ജോ​സാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

പ്ര​ശ​സ്ത ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കാ​ന്ത് മു​ര​ളി ആ​ദ്യ​ത്തെ പ്ര​തി​നി​ധി പാ​സ് ഏ​റ്റു​വാ​ങ്ങി. സം​വി​ധാ​യ​ക​നാ​യ ലി​ജി​ൻ ജോ​സ്, തി​ര​ക്ക​ഥാ​കൃ​ത്താ​യ അ​ർ​ച്ച​ന വാ​സു​ദേ​വ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഓ​ണ്‍​ലൈ​ൻ ആ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​നും സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സി.​എ​സ്. മ​ധു​സൂ​ദ​ന​ൻ, സം​ഘാ​ട​ക സ​മി​തി അം​ഗം സി.​എ. സു​ധീ​ഷ്, ആ​ർ.​പി.​എ​സ്. ആ​ഹ്ലാ​ദ്, കെ.​ആ​ർ.​ ഇ​ന്ദു, വി.​ പ്ര​വീ​ണ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.