എ​ല​വ​ഞ്ചേ​രി​യി​ൽ ആ​ന​ക്കൂ​ട്ടി​മി​റ​ങ്ങി; പ്ര​ദേ​ശ​​വാ​സി​ക​ൾ ഭീ​തി​യി​ൽ
Sunday, May 15, 2022 11:27 PM IST
കൊ​ല്ല​ങ്കോ​ട് : എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ കാ​ട്ടാ​ന​ക​ൾ വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തെ​ത്തി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി.
അ​നി​രു​ദ്ധ​ൻ, ശ​ശി​കു​മാ​ർ, ശി​വ​രാ​മ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ് ര​ണ്ട് പി​ടി​യാ​ന​യും ര​ണ്ടു കൊ​ന്പ​നും ഒ​രു കു​ട്ടി​യാ​ന​യും എ​ത്തി​യ​ത്.
ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തെ​ത്തി​യ ആ​ന​ക​ളെ തു​ര​ത്താ​ൻ വീ​ട്ടു​കാ​ർ ഇ​ട​യ്ക്കി​ടെ പ​ട​ക്കം പൊ​ട്ടി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി വ​രേ​യും ആ​ന​ക​ൾ ചി​ഹ്നം വി​ളി​ച്ച് വീ​ട്ടു​കാ​രെ വി​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വീ​ടു​ക​ൾ​ക്ക് മു​ന്നി​ലു​ള്ള വാ​ഴ, പ​ച്ച​ക്ക​റി ചെ​ടി​ക​ളേ​യും ച​വി​ട്ടി ന​ശി​പ്പി​ച്ചു. ആ​ന​ക​ളെ​ത്തി​യ സ​മ​യ​ത്ത് സ​മീ​പ​വാ​സി​യാ​യ സെ​ബാ​സ്റ്റ്യ​ൻ ഉ​ട​ൻ വി​വ​രം കൊ​ല്ല​ങ്കോ​ട് ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സി​ൽ അ​റി​യി​ച്ചു.
എ​ന്നാ​ൽ ഈ ​സ​മ​യ​ത്ത് വ​ന​പാ​ല​ക​ർ ചെ​മ്മ​ണാം പ​തി​യി​ൽ ആ​ന​യി​റ​ങ്ങി​യ സ്ഥ​ല​ത്തെ​ത്തി കാ​ടു​ക​യ​റ്റാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.
കൊ​ളു​ന്പി​ൽ അ​ഞ്ചോ​ളം വീ​ടു​ക​ൾ തീ​ർ​ത്തും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത നി​ല​യി​ലാ​ണു​ള്ള​ത്.
ആ​ന​ക​ൾ വീ​ടു​ക​ളി​ൽ ക​യ​റി​യാ​ൽ പി​ന്നീ​ട് താ​മ​സ​ക്കാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കും.
ആ​ന​ക​ൾ സൗ​രോ​ർ​ജ്ജ വേ​ലി​ക​ൾ ത​ക​ർ​ത്താ​ണ് കൊ​ളു​ന്പി​ലെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ആ​ന​ക്കൂ​ട്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ന​ടു​ത്താ​ണ് മാ​റി മാ​റി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.