അ​ഗ​ളി ഫാ​ത്തി​മമാ​താ ദേ​വാ​ല​യ തി​രു​നാ​ൾ കൊ​ടി​യി​റ​ങ്ങി
Sunday, May 15, 2022 11:27 PM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ലെ ഫാ​ത്തി​മ​യെ​ന്നു അ​റി​യ​പ്പെ​ടു​ന്ന​തും പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​വു​മാ​യ അ​ഗ​ളി ഫാ​ത്തി​മ മാ​താ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ടി​യി​റ​ങ്ങി.
ഇ​ന്ന​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്കും തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും പാ​ല​ക്കാ​ട് രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​നം ഡ​യ​റ​ക്ട​ർ ഫാ.​ജെ​യിം​സ് ച​ക്കി​യ​ത്ത് മു​ഖ്യ ക​ർ​മി​ക​ത്വം വ​ഹി​ച്ചു.
താ​വ​ളം ഹോ​ളി ട്രി​നി​റ്റി ഫെ​റോ​ന ച​ർ​ച്ച് വി​കാ​രി ഫാ.​ജോ​മി​സ് കു​ട​ക​ശേ​രി​ൽ, ഷോ​ള​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണി​സ് ച​ർ​ച്ച് വി​കാ​രി ഫാ.​നീ​ലേ​ഷ് തി​രു​ത്തു​വേ​ലി​ൽ തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.
അ​ഗ​ളി ജം​ഗ്ഷ​നി​ലേ​ക്കും ഗൂ​ളി​ക്ക​ട​വ് ജം​ഗ്ഷ​നി​ലും പ്ര​ദ​ക്ഷി​ണം ന​ട​ന്നു.
ബാ​ന്‍റ്, ചെ​ണ്ട മേ​ള​ങ്ങ​ളും ആ​കാ​ശ വി​സ്മ​യ​വും സ്നേ​ഹ വി​രു​ന്നും ന​ട​ന്നു.
ഇ​ട​വ​ക വി​കാ​രി ഫാ.​ബി​ജു ക​ല്ലി​ങ്ക​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ഖി​ൽ ക​ണ്ണ​ന്പു​ഴ, കൈ​ക്കാ​രന്മാ​രാ​യ ലോ​റ​ൻ​സ് ബ്ര​ഹ്മ​കു​ളം, സെ​ൽ​വ​രാ​ജ് നെ​ല്ലി​ക്കാ​മ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.