ഉ​മ്മു​സ​ൽ​മ​ക്ക് വ​ധ​ഭീ​ഷ​ണി ; ഡി​ജി​പി​യ്ക്കു പ​രാ​തി ന​ല്കി
Sunday, May 15, 2022 11:27 PM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​മ്മു​സ​ൽ​മ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി. സ​ഹ യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഭീ​ഷ​ണി​യു​ള്ള​തെ​ന്നാ​ണ് പ​രാ​തി.
വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി, മെ​ന്പ​ർ​മാ​രാ​യ ബ​ഷീ​ർ തെ​ക്ക​ൻ, വ​റോ​ട​ൻ മു​സ്ത​ഫ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി. ഇ​വ​ർ ത​ന്നെ കൊ​ല്ലു​മെ​ന്ന് പ​ല ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യ​തെ​ന്ന് ഉ​മ്മു​സ​ൽ​മ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​ഴി​വു​ള്ള തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​സി​സ്റ്റ​ന്‍റ് എ​ൻജിനീ​യ​ർ ത​സ്തി​ക​യി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ മാ​റ്റി നി​ർ​ത്തി ലീ​ഗ് ജി​ല്ലാ നേ​താ​വി​ന്‍റെ മ​രു​മ​ക​ളെ തി​രു​കി​ക​യ​റ്റാ​നാ​ണ് ശ്ര​മം.
ഇ​തി​ന് കൂ​ട്ടു​നി​ല്ക്കാ​ത്ത​തും ഇ​വ​ർ​ക്ക് ത​ന്നോ​ട് കൂ​ടു​ത​ൽ ദേ​ഷ്യ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും ഉ​മ്മു​സ​ൽ​മ പ​റ​ഞ്ഞു.