വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ യൂ​ട്യൂബ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം
Sunday, May 15, 2022 11:30 PM IST
കോ​യ​ന്പ​ത്തൂ​ർ : തി​ല്ലൈ ന​ട​രാ​ജ​രെ​പ്പ​റ്റി വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ യൂ ​ട്യൂ​ബ​ർ "മൈ​ന​ർ’​നെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ശി​വ​ന​ടി​യാ​ർ​ക​ൾ തി​രു​ക്കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തി.
സൗ​ത്ത് ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പേ​രൂ​ർ ആ​ദീ​നം, കൗ​മാ​ര മ​ഠാ​ല​യം ആ​ദീ​നം തു​ട​ങ്ങി​യ​വ​രും ശി​വ​ന​ടി​യാ​ർ​ക​ൾ തി​രു​ക്കൂ​ടം അം​ഗ​ങ്ങ​ളും ഭ​ക്ത​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു. യൂ​ട്യൂ​ബ​ർ മൈ​ന​റെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മ​ന്നും പ്ര​ക്ഷോ​ഭ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.