ഉ​പ​തെ​രഞ്ഞെടു​പ്പി​ൽ സി​പി​എ​മ്മി​നു നേ​ട്ടം
Thursday, May 19, 2022 1:06 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ര​ണ്ടു വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ സി​പി​എ​മ്മി​ന് നേ​ട്ടം. പ​ല്ല​ശ​ന പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡ് കു​ട​ല്ലൂ​രി​ൽ ബി​ജെ​പി​യി​ൽ നി​ന്ന് സി​പി​എം തി​രി​ച്ച് പി​ടി​ച്ച​പ്പോ​ൾ ചെ​ർ​പ്പു​ള​ശേ​രി 23-ാം വാ​ർ​ഡ് കോ​ട്ട​ക്കു​ന്ന് വാ​ർ​ഡ് സി​പി​എം നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു.
പ​ല്ല​ശ​ന 11-ാം വാ​ർ​ഡി​ൽ 65 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​ൽ. ​നി​ർ​മ​ൽ​കു​മാ​റി​നെ തോ​ൽ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ തെ​രഞ്ഞ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ല​ക്ഷ്മ​ണ​ൻ ര​ണ്ട് വോ​ട്ടു​ക​ൾ​ക്കാ​ണ് സി​പി​എ​മ്മി​നെ തോ​ൽ​പ്പി​ച്ച​ത്.
സം​വ​ര​ണ വാ​ർ​ഡാ​യ 11-ാം വാ​ർ​ഡ് പ​ഞ്ചാ​യ​ത്തം​ഗ​വും ബി​ജെ​പി ജി​ല്ലാ നേ​താ​വു​മാ​യി​രു​ന്ന എം. ​ല​ക്ഷ്മ​ണ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഒ​ഴി​വി​ലേ​ക്കാ​ണ് ഉ​പ​തെ​രഞ്ഞ​ടു​പ്പ് ന​ട​ന്ന​ത്. മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ ബി​ജെ​പി​യും പി​ടി​ച്ചെ​ടു​ക്കാ​ൻ സി​പി​എ​മ്മും യു​ഡി​എ​ഫും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്നു​വെ​ങ്കി​ലും സി​പി​എം ഈ ​വാ​ർ​ഡ് തി​രി​ച്ച് പി​ടി​ക്കു​ക​യാ​യി​രു​ന്നു.
ചെ​ർ​പ്പു​ള​ശേ​രി ന​ഗ​ര​സ​ഭ കോ​ട്ട​ക്കു​ന്ന് വാ​ർ​ഡി​ലെ ഉ​പ​തെ​രെ​ഞ്ഞ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി ബി​ജീ​ഷ് ക​ണ്ണ​ൻ 419 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ തെ​രെ​ഞ്ഞ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി ചോ​ല​ക്ക​ൽ രാ​ഘ​വ​ൻ 139 വോ​ട്ടു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ സീ​റ്റ് നി​ല നി​ർ​ത്തി​യ​തി​ന് പു​റ​മെ ഭൂ​രി​പ​ക്ഷ​വും വ​ർ​ധി​പ്പി​ച്ച് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​മാ​ണ് സി​പി​എം ക​ര​സ്ഥ​മാ​ക്കി​യ​ത്. വോ​ട്ടിം​ഗ് നി​ല : കോ​ട്ട​ക്കു​ന്ന ന​ഗ​ര​സ​ഭ വാ​ർ​ഡ് : പോ​ളിം​ഗ് : 1114. ബി​ജീ​ഷ് ക​ണ്ണ​ൻ (സി​പി​എ)- 793, വി.​ജി. ദീ​പേ​ഷ് (യു​ഡി​എ​ഫ്) - 168, പി.​കൊ​ച്ചു​കൃ​ഷ്ണ​ൻ (ബി​ജെ​പി)-38, ഭൂ​രി​പ​ക്ഷം 419.
കു​ട​ല്ലൂ​ർ വാ​ർ​ഡ് : പോ​ളിം​ഗ് : 1114. കെ.​മ​ണി​ക​ണ്ഠ​ൻ (സി​പി​എം) - 559, നി​ർ​മ​ൽ​കു​മാ​ർ (ബി​ജെ​പി)-494, വി​നു​പ​റ​ച്ചേ​രി (യു​ഡി​എ​ഫ്)-61, ഭൂ​രി​പ​ക്ഷം-65.