അ​മി​ത​ഭാ​രം ക​യ​റ്റി​വ​ന്ന ലോറികൾ യു​വ​ജ​ന​താ​ദ​ൾ ത​ടഞ്ഞി​ട്ടു
Friday, May 20, 2022 12:48 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: വേ​ല​ന്താ​വ​ളം ഒ​ഴ​ല​പ്പ​തി പാ​ത​യി​ൽ അ​ള​വി​ൽ കൂ​ടു​ൽ ക​രി​ങ്ക​ൽ ക​യ​റ്റി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വ​ന്ന മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി​ക​ളെ യു​വ​ജ​ന​താ​ദ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ഒ​ഴ​ല​പ്പ​തി​യി​ൽ വ​ഴി​ത​ട​യ​ൽ ആ​രം​ഭി​ച്ചു.
വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ന​ന്ത​കു​മാ​ർ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ചി​ന്ന​സ്വാ​മി, മോ​ഹ​ൻ​രാ​ജ്, വ​ള​ർ​ക​ലാ​വ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.
പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​നു മെ​റ്റ​ൽ ലോ​റി​ക​ൾ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ റോ​ഡ് ത​ക​രു​ന്ന​തി​നു പു​റ​മെ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യും കു​ടി​വെ​ള്ളം മ​ലി​ന​മാ​വു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നാ​ട്ടു​കാ​ർ വേ​ല​ന്താ​വ​ളം ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു.
ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​ജ​ന​താ​ദ​ൾ സ​മ​ര​ത്തി​ന് മു​തി​ർ​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.