കൗ​മാ​ര​ക്ക​ാരു​ടെ ആ​രോ​ഗ്യ സ്ക്രീ​നിം​ഗ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം
Friday, May 20, 2022 12:50 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ‘ന​മു​ക്ക് സം​ഘ​ടി​ക്കാം​’ ആ​ദി​വാ​സി ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടാ​യ്മ​യു​ടെ​യും സം​യു​ക്ത​ാഭി​മു​ഖ്യ​ത്തി​ൽ കൗ​മ​ാര​ക്കാ​രു​ടെ ആ​രോ​ഗ്യ സ്ക്രീനിം​ഗ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
വി​ദൂര ആ​ദി​വാ​സി ഉൗ​രാ​യ മൂ​ല​ഗം​ഗ​ലി​ൽ ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തെന്പ് (ടോ​ട്ട​ൽ ഹെ​ൽ​ത്ത് ഇം​രി​ച്ച്മെ​ന്‍റ് ആ​ൻ​ഡ് മൈ​ന്‍റെ​ന​ൻ​സ് പ്രോ​ഗ്രാം) എ​ന്ന​ാൽ ആ​ദി​വാ​സി ഭാ​ഷ​യി​ൽ ആ​രോ​ഗ്യ​വാ​നാ​യ എ​ന്ന​ർ​ഥം വ​രു​ന്ന​ പ​ദ​മാ​ണ്.
ഇ​തി​ലൂ​ടെ കൗ​മാ​ര പ്രാ​യ​ത്തി​ൽ 10 മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും സ​മ​ഗ്ര ആ​രോ​ഗ്യ സ്ക്രീ​നിം​ഗ് ജി​ല്ലാ പ്രാ​രം​ഭ ഇ​ട​പ്പെ​ട​ൽ കേ​ന്ദ്രം (ഡി​ഇ​ഐ​സി) ത്തി​ലു​ടെ കു​ട്ടി​കളു​ടെ ജ​ന​ന വൈ​ക​ല്യം, കു​ട്ടി​ക​ളി​ലെ വ​ള​ർ​ച്ച ഘ​ട്ട​ത്തി​ലെ കാ​ല താ​മ​സ​വും വൈ​ക​ല്യ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ അ​സു​ഖ​ങ്ങ​ളും ന്യൂ​ന​ത​കളും ക​ണ്ടെ​ത്തു​ക, ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി അ​രി​വാ​ൾ രോ​ഗം, അ​നീ​മി​യ, ര​ക്ത ഗ്രൂ​പ്പ് തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തു​ക​യും അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് അ​രി​വാ​ൾ രോ​ഗ പ​ക​ർ​ച്ച കു​റ​യ്ക്കു​ക, ആ​രോ​ഗ്യ​വ​രാ​യ ത​ല​മു​റ വാ​ർ​ത്തെ​ടു​ക്ക​ൽ, ശി​ശു​മ​ര​ണം കു​റ​യ്ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. ഷോ​ള​യൂ​ർ ആ​ശു​പ​ത്രി​യി​യുടെ കീ​ഴി​ൽ നി​ല​വി​ൽ 1120 കു​ട്ടി​ക​ളു​ണ്ട്. അ​തി​ൽ ആ​ദ്യ ഘ​ട്ട​മാ​യി സ​ബ് സെ​ന്‍റ​ർ ഗോ​ഞ്ചി​യു​ർ കീ​ഴി​ലെ ഏ​ഴ് ഉൗ​രു​ക​ളി​ല​യി 215 പേ​രു​ടെ സ്ക്രീ​നിം​ഗ് ആ​ണ് ന​ട​ത്തു​ന്ന​ത്. മൂ​ല​ഗം​ഗ​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഷോ​ള​യൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. കാ​ളി​സ്വാ​മി സ്വാ​ഗ​തം പ​റ​ഞ്ഞു, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജി.​ ഷാ​ജു അ​ധ്യ​ക്ഷ​നാ​യി.
ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​തേ​ഷ്, ഉൗ​രു മൂ​പ്പ​ത്തി ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്.​എ​സ്. കാ​ളി​സ്വാ​മി സ്വാ​ഗ​ത​വും റു​ക്കി​യ റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ഉ​മേ​ഷ് രാ​ജ്, രം​ജി​ത്ത്, ജെ​പി​എ​ച്ച്എ​ൻ, ശ്രീ​മോ​ൾ, അ​ജ്ന യു​സ​ഫ്, ലി​നി, പ്രി​യ, സൂ​ര്യ, സ്കൂ​ൾ ഹെ​ൽ​ത്ത് ജെ​പി​എ​ച്ച് മാർ, ആ​ശ വ​ർ​ക്ക​ർ ന​ഞ്ചി, എ​സ്ടി പ്രോ​മോ​ട്ട​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.