"ക്യാ​ച്ച് ദ് ​റെ​യി​ൻ’ പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Saturday, May 21, 2022 12:00 AM IST
പാലക്കാട്: ജ​ല​ശ​ക്തി അ​ഭി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന "ക്യാ​ച്ച് ദ് ​റെ​യി​ൻ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് എഡി​എം കെ. ​മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്നു.
ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​പ്പാ​ക്കു​ന്ന ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ൽ​പ്പി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ബ്ലോ​ക്ക് ത​ല​ത്തി​ൽ ബ്ലോ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​റെ നി​യോ​ഗി​ക്കും. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള 25 പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​രി​ശീ​ല​നം ന​ൽ​കും.
ജ​ല​ശ​ക്തി അ​ഭി​യാ​ന്‍റെ പോ​ർ​ട്ട​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ന​ൽ​കു​മെ​ന്നും യോ​ഗ​ത്തി​ൽ എ.​ഡി.​എം അ​റി​യി​ച്ചു.
"ക്യാ​ച്ച് ദ് ​റെ​യി​ൻ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ജൂ​ണ്‍ ആ​ദ്യ​വാ​രം യോ​ഗം ചേ​രു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എഡിഎം കെ. ​മ​ണി​ക​ണ്ഠ​ൻ, ജി​ല്ലാ ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സു​മ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.