കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്ക​ാർ വൈ​ദ്യു​തി മ​ന്ത്രിയുടെ വ​സ​തി​യി​ലേ​ക്ക് പ​ട്ടി​ണി മാ​ർ​ച്ച് ന​ട​ത്തി
Sunday, May 22, 2022 12:52 AM IST
ചി​റ്റൂ​ർ : കെഎ​സ്ആ​ർ​ടി​സി​യി​ൽ തു​ട​ർ​ച്ച​യാ​യി ശ​ന്പ​ളം നി​ഷേ​ധി​ക്കു​ന്ന​തി​ലും ഏ​പ്രി​ൽ മാ​സ​ത്തെ ശ​ന്പ​ളം പൂ​ർ​ണ​മാ​യി ന​ല്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും കെഎസ്ടി എം​പ്ലോ​യീ​സ് സം​ഘി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ വൈ​ദ്യു​തി വ​കു​പ്പു​മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് പ​ട്ടി​ണി മാ​ർ​ച്ച് ന​ട​ത്തി.

ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണം, ശ​ന്പ​ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണം, കെഎസ്ആ​ർ​ടി​സി​യെ സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ക്കി പൊ​തു​ഗ​താ​ഗ​തം സം​ര​ക്ഷി​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മ​ന്ത്രി മ​ന്ദി​ര​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന പ​ട്ടി​ണി മാ​ർ​ച്ചി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​ല​ക്കാ​ടി​ന്‍റെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻകു​ട്ടി​യു​ടെ വ​സ​തി​യി​ലേ​ക്ക് ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

വ​ണ്ടി​ത്താ​വ​ള​ത്തു നി​ന്നും തു​ട​ങ്ങി​യ മാ​ർ​ച്ച് പോ​ലീ​സ് വ​ഴി​യി​ൽ ത​ട​ഞ്ഞു. പ​ണി​യെ​ടു​ത്ത ജീ​വ​ന​ക്കാ​ര​ന് ശ​ന്പ​ളം കൊ​ടു​ക്കാ​ത്ത​ത് ഒ​രു ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണ​കൂ​ട​ത്തി​ന് ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്ന് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് ബി​എം​എ​സ് സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​ ബാ​ല​ച​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

എം​പ്പോ​യീ​സ് സം​ഘ് ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ സു​രേ​ഷ് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​എം​എ​സ് ജി​ല്ലാ ജോ.​സെ​ക്ര​ട്ട​റി​മാ​രാ​യ വി.​ മ​ണി​ക​ണ്ഠ​ൻ എ​സ്. ​സു​ബ്ര​ഹ്മ​ണ്യ​ൻ എം​പ്ലോ​യീ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ.​ ബൈ​ജു, എ​ന്നി​വ​ർ മാ​ർ​ച്ചി​നെ അ​ഭി​സം​ബോ​ധ​ന ചെയ്തു സംസാരിച്ചു.