ഒ​റ്റ​പ്പാ​ല​ത്തെ തോ​ടു​ക​ളി​ൽ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി
Tuesday, May 24, 2022 12:56 AM IST
ഒ​റ്റ​പ്പാ​ലം: പ്ര​ള​യ​ങ്ങ​ളി​ൽ ദു​ര​ന്തം വി​ത​ച്ച ഒ​റ്റ​പ്പാ​ല​ത്തെ തോ​ടു​ക​ളി​ൽ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി​യാ​യി.
ന​ഗ​ര​പ​രി​ധി​യി​ൽ മ​ഴ​ക്കാ​ല​ത്തി​നു മു​ൻ​പാ​യി റോ​ഡു​ക​ൾ, കാ​ന​ക​ൾ, ചാ​ലു​ക​ൾ, തോ​ടു​ക​ൾ എ​ന്നി​വ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി തു​ട​ങ്ങി​യ​തി​നൊ​പ്പ​മാ​ണ് തോ​ടു​ക​ളി​ലേ​യും ത​ട​സങ്ങ​ൾ നീ​ക്കു​ന്ന​ത്.
ദു​ര​ന്ത നി​വാ​ര​ണ പ്ര​വൃത്തി​ക​ൾ ന​ട​ത്തു​ന്ന​തി​ന് നാല് ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.
ഈ ​തു​ക​യി​ൽ നി​ന്നാ​ണ് ക​ണ്ണി​യം പു​റം​തോ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണി ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ന​ട​ത്താ​നാ​ണ് പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ചെ​ർ​പ്പു​ള​ശ്ശേ​രി റോ​ഡ്, ഹൈ​വേ, മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സ്, എ​ന്നി​വി​ട​ങ്ങ​ളി​ലെ ചാ​ലു​ക​ളും വൃ​ത്തി​യാ​ക്കും. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ക, ചാ​ലു​ക​ളി​ലെ ത​ട​സം മാ​റ്റു​ക, തോ​ടു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക, തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ന​ട​ത്താ​നാ​ണ് പ​ദ്ധ​തി.