പാലക്കാട്: സ്കൂൾ തുറക്കലിനോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോർഡിനു കീഴിലെ വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് മെയ് 31വരെ 20 ശതമാനം മുതൽ 30 ശതമാനം വരെ സ്പെഷ്യൽ റിബേറ്റ് വിൽപ്പന.
ഖാദി ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമ സൗഭാഗ്യ, കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാൻന്റ് കോംപ്ലക്സ്, കോങ്ങാട് മുൻസിപ്പൽ കോംപ്ലക്സ്, തൃത്താല, കുന്പിടി ഖാദി ഷോറൂമുകളിലും മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ച് എല്ലാ വിൽപന ശാലകളിലും ഖാദി കോട്ടൻ, സിൽക്ക്, മനില, ഷർട്ടിംഗ് തുണിത്തരങ്ങളും തേൻ മറ്റു ഗ്രാമവ്യവസായ ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.