തലനാരിഴയ്ക്കു ലുക്മാന് തിരിച്ചുകിട്ടിയതു ജീവൻ
Friday, May 27, 2022 11:20 PM IST
മു​ത​ല​മ​ട: ച​പ്പ​ക്കാ​ട്ടി​ൽ ഒ​റ്റ​യാ​ന്‍റെ മു​ന്നി​ല​ക​പ്പെ​ട്ട് ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​തു ഭാ​ഗ്യം തു​ണ​ച്ച​തു​കൊ​ണ്ടു മാ​ത്ര​മാ​ണെ​ന്നു ആ​ശ്വ​സി​ക്കു​ക​യാ​ണ് ഇ​വി​ടെ​യൊ​രാ​ൾ.
മു​ത​ല​മ​ട ച​പ്പ​ക്കാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ലു​ക്മാ​ൻ (56) ആ​ന​യ്ക്കു മു​ന്നി​ൽ അ​ക​പ്പെ​ട്ട​തു ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ്. വി​ടി​നു പി​ൻ​വ​ശ​ത്ത് പ​ത്ത​ടി അ​ക​ല​ത്തി​ൽ ആ​ന​യ്ക്കു മു​ന്പി ലാ​ണ് ചെ​ന്നു​പെ​ട്ട​ത്.
ക്ഷീ​ര​ക​ർ​ഷ​ക​നാ​യ ലു​ക്മാ​ൻ പു​ല​ർ​ച്ചെ പ​ശു​വി​നെ ക​റ​ക്കാ​നാ​യി തൊ​ഴു​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. പി​ൻ​ഭാ​ഗ​ത്ത് മ​ര​ക്കൊ​ന്പ് ഇ​ള​കു​ന്ന ശ​ബ്ദംകേ​ട്ടു നോ​ക്കി​യ​പ്പോ​ഴാ​ണ് നീ​ളം​കൂ​ടി​യ കൊ​ന്പു​ക​ളോ​ടു ഭീ​മാ​കാ​ര​നാ​യ ആ​ന​യെ ക​ണ്ട​ത്.
ഭ​യ​ന്നു​വി​റ​ച്ച ലു​ക്മാ​ൻ ധൈ​ര്യം വീ​ണ്ടെ​ടു​ത്ത് വീ​ട്ടി​ന​ക​ത്ത് ഓ​ടി​ക്ക​യ​റി വാ​തി​ല​ട​ച്ച് വി​ള​ക്കു​ക​ൾ അ​ണ​ച്ചു.
ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ര​ണ്ടു മ​ക്ക​ളേ​യും ഭാ​ര്യ​യേ​യും ഭാ​ര്യ മാ​താ​വി​നേ​യും ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ ഉ​ണ​ർ​ത്തി ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി. ആ​ന ഇ​ട​യ്ക്കി​ടെ​വീ​ടി​നു മു​ന്നി​ലെ​ത്തി ന​ട​ക്കു​ന്ന ശ​ബ്ദം വീ​ട്ടി​ന​ക​ത്തു കേ​ൾ​ക്കാ​മാ​യി​രു​ന്നു.
വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ പി​ൻ​വാ​തി​ൽ വ​ഴി ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. പ​തി​ന​ഞ്ചു മി​നി​റ്റി​നു ശേ​ഷം ആ​ന തൊ​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്തുകൂ​ടി ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.
കാ​ന്പ്ര​ത്തു​ച​ള്ള​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വീ​ട് വി​ല്പ​ന ന​ട​ത്തി​യാ​ണ് ഇ​രു​പ​തു വ​ർ​ഷംമു​ന്പ് ലു​ക്മാ​ൻ ച​പ്പ​ക്കാ​ട്ടി​ലെ​ത്തി താ​മ​സം തു​ട​ങ്ങി​യ​ത്.
മു​ൻ​കാ​ല​ങ്ങ​ളി​ൽ വീ​ടി​നു അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ചി​ഹ്നം​വി​ളി ശ​ബ്ദം കേ​ൾ​ക്കാ​റു​ണ്ടാ​യി​രു​ന്ന​താ​യും ആ​ദ്യ​മാ​യാ ണ് ​വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും ലു​ക്മാ​ൻ പ​റ​ഞ്ഞു.