ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു യുഡിഐഡി കാ​ർ​ഡ് സ്പെ​ഷ്യ​ൽ ഡ്രൈ​വ് ആ​രം​ഭി​ച്ചു
Friday, May 27, 2022 11:20 PM IST
പാലക്കാട്: സം​സ്ഥാ​ന​ത്തെ എ​ല്ലാ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും കേ​ന്ദ്രീ​കൃ​ത യുഡിഐ​ഡി കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി.
കാന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് യു​ഡിഐ​ഡി കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം, സാ​മൂ​ഹ്യ നീ​തി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, വ​നി​താ ശി​ശു വി​ക​സ​നം, ആ​രോ​ഗ്യ​വ​കു​പ്പ്, കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ എ​ന്നീ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യാ​ണ് കാന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന എ​ല്ലാ​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന​പ​ര​മാ​യ ആ​ധി​കാ​രി​ക ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ​രേ​ഖ​യാ​ണ് യുഡി ഐ​ഡി കാ​ർ​ഡ്.
നാ​ൽ​പ്പ​ത് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ത്വ​മു​ള്ള​വ​ർ​ക്കാ​ണ് കാ​ർ​ഡ് ന​ൽ​കു​ന്ന​ത്.
കാന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്ക് കാ​ർ​ഡി​നും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​ക്കും അ​പേ​ക്ഷി​ക്കാം.
കാ​ന്പ​യി​ന് ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ക്യാ​ന്പ് ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും.
മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യോ, അ​ക്ഷ​യ​കേ​ന്ദ്രം അ​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ സ്ഥാ​പ​നം ഒ​രു​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ വ​ഴി​യോ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.