സ്വീ​ക​ര​ണം നല്കി
Friday, June 24, 2022 1:17 AM IST
കോ​ട്ടോ​പ്പാ​ടം: കോ​ട്ടോ​പ്പാ​ടം പു​റ്റാ​നി​ക്കാ​ട് വി​എ​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്ഷ​ര ജാ​ഥ​യ്ക്ക് പു​റ്റാ​നി​ക്കാ​ട് ലൈ​ബ്ര​റി​യി​ൽ സ്വീ​ക​ര​ണം ന​ല്കി.

ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എം.​ച​ന്ദ്ര​ദാ​സ​ൻ പു​സ്ത​ക മി​ഠാ​യി​പ്പൊ​തി ന​ല്കി​യാ​ണ് വ​ര​വേ​റ്റ​ത്. തു​ട​ർ​ന്നു ന​ട​ന്ന സ​ർ​ഗ​വേ​ദി മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജോ.​സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി.​മൊ​യ്തീ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​മ​നോ​ജ് പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​യ​ന​യു​ടെ ലോ​കം​ എ​ന്ന വി​ഷ​യ​ത്തി​ൽ എം.​ച​ന്ദ്ര​ദാ​സ​ൻ ക്ലാ​സെ​ടു​ത്തു.

പു​റ്റാ​നി​ക്കാ​ട് വി​എ​എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​വി​പി​ൻ, കെ.​രാ​മ​കൃ​ഷ്ണ​ൻ, എ.​ഷൗ​ക്ക​ത്ത​ലി, കെ.​സ​ത്യ​ഭാ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.