വായന പക്ഷാചരണം: വായനാനു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ജി​ല്ലാ ക​ള​ക്ട​ർ
Friday, June 24, 2022 1:19 AM IST
പാ​ല​ക്കാ​ട് : കു​ട്ടി​ക്കാ​ലം മു​ത​ൽ പു​സ്ത​ക​ങ്ങ​ൾ യാ​ത്ര​യി​ൽ ഉ​ൾ​പ്പ​ടെ എ​ന്നും കൂ​ടെ ക​രു​തു​മെ​ന്നും ഇ​ന്ന് വാ​യ​ന പ​ല​പ്പോഴും ഐ​പാ​ഡി​ലാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി പ​റ​ഞ്ഞു. പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണാ​ർ​ത്ഥം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, പി.​എ​ൻ പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭാ​ര​ത മാ​താ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വാ​യ​നാ​പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

സ്കൂ​ൾ പ​ഠ​ന കാ​ലം മു​ത​ൽ വാ​യ​ന​ശീ​ല​മു​ണ്ടാ​യി​രു​ന്നു. ഒ​ഴി​വ് സ​മ​യ​ങ്ങ​ൾ സ്കൂ​ളി​ലും വീ​ട്ടി​ലും വാ​യ​ന​ക്കാ​യി മാ​റ്റി വെ​ച്ചി​രു​ന്നു. ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ഗ്രീ​ക്ക് സാ​ഹി​ത്യം വാ​യി​ക്കു​മാ​യി​രു​ന്നു. അ​ത് ഗ്രീ​ക്ക് സം​സ്കാ​ര​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​വ് ന​ല്കി. അ​ന്ന് തു​ട​ങ്ങി​യ വാ​യ​ന​യാ​ണ് ഇ​ന്നും തു​ട​രു​ന്ന​ത്. കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള വാ​യ​ന സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​ക്കു​ൾ​പ്പ​ടെ സ​ഹാ​യി​ച്ച​താ​യും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

സി​വി​ൽ സ​ർ​വീ​സ് പാ​സാ​യി കേ​ര​ള കേ​ഡ​ർ ല​ഭി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ സം​സ്ക്ക​ാര​വും ജീ​വി​ത​വും കൂ​ടു​ത​ല​റി​യാ​നും മ​ന​സി​ലാ​ക്കാ​നും സ​ഹാ​യി​ച്ച​ത് മ​ല​യാ​ള സാ​ഹി​ത്യ കൃ​തി​ക​ളാ​ണ്. വാ​യ​ന പു​തി​യ സം​സ്കാ​ര​ത്തെ​കു​റി​ച്ചും ജീ​വി​ത രീ​തി​യെ കു​റി​ച്ചും അ​റി​വ് ത​രു​ന്ന​തോ​ടൊ​പ്പം ലോ​കം മു​ഴു​വ​ൻ യാ​ത്ര​ചെ​യ്യാ​നും വാ​യ​ന​യി​ലൂ​ടെ സാ​ധി​ക്കും. ജീ​വി​ത​ത്തി​ൽ വാ​യ​ന ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ വ​ന്ന​തോ​ടെ കു​ട്ടി​ക​ൾ വാ​യ​ന​യി​ൽ നി​ന്ന് ചെ​റു​താ​യി പി​റ​കോ​ട്ട് പോ​യി. വാ​യി​ക്കാ​നു​ള്ള ക്ഷ​മ​യും ദൃ​ഡ​മാ​യ തീ​രു​മാ​ന​വും കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്ക​ണം. ഇ​ന്ത്യ​ക്കാ​രി​ൽ പൊ​തു​വെ വാ​യ​ന കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട് അ​ത് മാ​റ​ണം ഇ​ന്ന് പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​വാ​ൻ ധാ​രാ​ളം സാ​ധ്യ​ത​ക​ൾ ഉ​ണ്ട് അ​ത് പ്ര​യോ​ജ​ന​പെ​ടു​ത്ത​ണം. എ​ല്ലാ​വ​രും കൂ​ടു​ത​ൽ വാ​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.