മു​തി​ർ​ന്ന സാ​ക്ഷ​ര​ത പ​ഠി​താ​ക്ക​ൾ​ക്ക് ആ​ദ​രം
Friday, June 24, 2022 1:19 AM IST
പാലക്കാട്: വാ​യ​ന​പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ മു​തി​ർ​ന്ന സാ​ക്ഷ​ര​താ പ​ഠി​താ​ക്ക​ളാ​യ ദേ​വി​യ​മ്മ, ല​ക്ഷ്മി​യ​മ്മ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വാ​ർ​ദ്ധ​ക്യ കാ​ല​ത്ത് വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​ക്കൂ​ടാ​തെ അ​ക്ഷ​ര​വേ​ദി​യി​ൽ തി​ള​ങ്ങു​ക​യാ​ണ് ഇ​രു​വ​രും. 65 വ​യ​സു​കാ​രി​യാ​യ ദേ​വി​യ​മ്മ 2008 ലാ​ണ് സാ​ക്ഷ​ര​താ പ​രീ​ക്ഷ​യെ​ഴു​തി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലേ​ക്കെ​ത്തു​ന്ന​ത്. 2010 ൽ ​നാ​ലാം ത​രം തു​ല്യ​താ പ​രീ​ക്ഷ​യെ​ഴു​തി​യ ദേ​വി​യ​മ്മ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. 2012 ൽ ​ദേ​വി​യ​മ്മ ഏ​ഴാം ത​രം തു​ല്യ​താ പ​രീ​ക്ഷ​യു​മെ​ഴു​തി മി​ക​ച്ച വി​ജ​യം നേ​ടി. ക​ണ്ണാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​ത്തു​പ​റ​ന്പി​ലെ സ്വ​ദേ​ശി​നി​യാ​യ സാ​ധാ​ര​ണ ക​ർ​ഷ​ക​തൊ​ഴി​ലാ​ളി കു​ടും​ബാം​ഗ​മാ​യ ദേ​വി​യ​മ്മ ഇ​തി​നോ​ട​കം സ്വ​ന്ത​മാ​യി നി​ര​വ​ധി ക​വി​ത​ക​ളും എ​ഴു​തി​യി​ട്ടു​ണ്ട്.

ക​ല്ലേ​പ്പു​ള്ളി​യി​ലെ തെ​ക്കു​മു​റി സ്വ​ദേ​ശി​നി​യാ​യ 72 വ​യ​സുള്ള ല​ക്ഷ്മി​യ​മ്മ​യാ​ണ് മ​റ്റൊ​രു മു​തി​ർ​ന്ന സാ​ക്ഷ​ര​താ പ​ഠി​താ​വ്. പ്രാ​യ​ത്തെ വ​ക​വെ​യ്ക്കാ​തെ​യാ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ല​ക്ഷ്മി​യ​മ്മ വി​ദ്യാ​ഭ്യാ​സം നേ​ട​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന​ത്. സാ​ക്ഷ​ര​താ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ല​ക്ഷ്മി​യ​മ്മ നാ​ലാം ത​രം തു​ല്യ​താ പ​രീ​ക്ഷ വി​ജ​യി​ച്ചു. നി​ല​വി​ൽ ഏ​ഴാം ത​രം തു​ല്യ​താ​പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.