ഇതാ നിങ്ങൾ തെരഞ്ഞ കലാകാരൻ...! ബ​സ് സ്റ്റാ​ൻ​ഡു​ക​ളു​ടെ ചു​മ​രു​ക​ൾ കാ​ൻ​വാ​സാ​ക്കി തെ​രു​വു ചി​ത്ര​കാ​ര​ൻ
Friday, June 24, 2022 1:26 AM IST
മംഗലം ശങ്കരൻകുട്ടി

ഷൊ​ർ​ണൂ​ർ: ബ​സ് സ്റ്റാ​ൻ​ഡു​ക​ളു​ടെ ചു​മ​രും പൊ​തു​നി​ര​ത്തു​ക​ളു​ടെ മ​തി​ലും കാ​ൻ​വാ​സാ​ക്കി ജീ​വ​ൻ തു​ളു​ന്പു​ന്ന ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ഒ​രു തെ​രു​വു ചി​ത്ര​കാ​ര​ൻ.ആ​രാ​ലും അ​റി​യാ​തെ​യും ശ്ര​ദ്ധി​ക്കാ​തെ​യും പോ​കു​ന്ന ഇ​ത്ത​ര​ക്കാ​രു​ടെ കൈ​പ്പ​ട​യി​ൽ വി​രി​യു​ന്ന​ത് വാ​ക്കു​ക​ൾ​ക്കും വ​ർ​ണ്ണ​ന​ക​ൾ​ക്കു​മ​പ്പു​റ​മു​ള്ള വ​ര​ക​ളു​ടെ ക​മ​നീ​യ രൂ​പ​ങ്ങ​ളാ​ണ്.

തെ​രു​വു​ക​ൾ കാ​ൻ​വാ​സാ​ക്കി​യ ഇ​ത്ത​ര​മൊ​രു നാ​ടോ​ടി ചി​ത്ര​കാ​ര​നാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ജു. ഈ​ശ്വ​ര സ്പ​ർ​ശ​മു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്ക് നി​റം പ​ക​രു​ന്ന​ത് ക​രി​ക്ക​ട്ട​ക​ളു​ടെ കൃ​ഷ്ണ​വ​ർ​ണ്ണ​വും പ​ച്ചി​ല​ക​ളു​ടെ ഹ​രി​ത​ഭം​ഗി​യു​മാ​ണ്.

വാ​ണി​യം​കു​ളം മ​നി​ശ്ശീ​രി​യി​ൽ ഈ ​നാ​ടോ​ടി ചി​ത്ര​കാ​ര​ന്‍റെ ക​ര​വി​രു​തി​ൽ ഇ​ന്ന​ലെ ഉ​യി​ർ കൊ​ണ്ട​ത് മോ​ഹ​ന ചി​ത്ര​ങ്ങ​ളു​ടെ വി​സ്മ​യ​ങ്ങ​ളാ​ണ്.മ​നി​ശ്ശീ​രി ബ​സ് സ്റ്റാ​ൻ​ഡ് ചു​മ​രി​നെ അ​യാ​ൾ കാ​ൻ​വാ​സാ​ക്കി. ക​രി​ക്ക​ട്ട​യി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​ട്ടു. പ​ച്ചി​ല നീ​രി​ൽ ബ​ഹു​വ​ർ​ണ്ണ​ങ്ങ​ൾ ക​ണ്ടെ​ത്തി.ഒ​രു നാ​ടോ​ടി ചി​ത്ര​കാ​ര​ൻ ത​ന്‍റെ പ്ര​തി​ഭ കൊ​ണ്ട് വി​സ്മ​യം തീ​ർ​ക്കു​ക​യാ​യി​രു​ന്നു. അ​യാ​ൾ ആ​രോ​ടും ഉൗ​രും, പേ​രും പ​റ​ഞ്ഞി​ല്ല.

നി​ശ​ബ്ദ​മാ​യി ത​ന്‍റെ പ്ര​തി​ഭ ബ​സ് സ്റ്റാ​ന്‍റ് ചു​മ​രി​ൽ കോ​റി​യി​ട്ട് ആ ​നാ​ടോ​ടി ചി​ത്ര​കാ​ര​ൻ ന​ട​ന്ന​ക​ന്നു. ആ ​ചി​ത്ര വി​സ്മ​യം ക​ണ്ട് കാ​ഴ്ച​ക്കാ​ർ ആ ​അ​ജ്ഞാ​ത ചി​ത്ര​കാ​ര​നെ ആ​ദ​ര​വോ​ടെ നോ​ക്കി നി​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തൃ​ക്കം​കോ​ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഈ ​വേ​റി​ട്ട കാ​ഴ്ച​യ്ക്ക് വേ​ദി​യാ​യ​ത്. ഒ​രു ബാ​ഗു​മാ​യി സ്റ്റാ​ന്‍റി​ലെ​ത്തി​യ നാ​ടോ​ടി ചി​ത്ര​കാ​ര​ൻ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്‍റെ ചി​ത്ര​ര​ച​ന പൂ​ർ​ത്തി​യാ​ക്കി.

ആ​ശ​യ ഭം​ഗി പേ​റു​ന്ന ചി​ത്ര കൗ​തു​കം സ​മ്മാ​നി​ച്ച അ​ദ്ദേ​ഹ​ത്തി​നോ​ട് ആ​രോ ചോ​ദി​ച്ച​തി​നു​ത്ത​ര​മാ​യി​ട്ടാ​ണ് പേ​രും സ്ഥ​ല​വും അ​വ്യ​ക്ത​മാ​യി ഉ​ച്ച​രി​ച്ച​ത്. ആ​രി​ൽ നി​ന്നും ഒ​ന്നും പ്ര​തീ​ക്ഷി​ക്കാ​തെ ഒ​രു നി​യോ​ഗം പോ​ലെ ത​ന്‍റെ ര​ച​ന പൂ​ർ​ത്തി​യാ​ക്കി മ​റ്റൊ​രി​ട​ത്തേ​ക്ക് അ​ദ്ദേ​ഹം ന​ട​ന്നു നീ​ങ്ങി.