ക​നാ​ൽപ്പാലം നി​ർ​മാ​ണത്തിനൊപ്പം ഗ​താ​ഗ​ത​ക്കു​രു​ക്കും രൂക്ഷം
Saturday, June 25, 2022 12:55 AM IST
ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ലെ ക​ല്ല​ടി​ക്കോ​ട് ദീ​പ ക​വ​ല​യി​ലെ പ്ര​ധാ​ന ക​നാ​ലി​ലെ പാ​ലം പൊ​ളി​ച്ച് നി​ർ​മാ​ണം തു​ട​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്തു ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി.
പ്ര​ധാ​ന പാ​ലം പൊ​ളി​ക്കു​ന്ന​തി​നു​മു​ന്പ് ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ത്തും എ​ട്ട​ടി വീ​തി​യി​ൽ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്നു. വീ​തി കു​റ​ഞ്ഞ ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ് ടാ​ങ്ക​ർ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.
വ​ലി​യ വാ​ഹ​നം വ​രു​ന്പോ​ൾ വീ​തി​കു​റ​ഞ്ഞ ഈ ​റോ​ഡി​ലൂ​ടെ ആ​ളു​ക​ൾ​ക്കു ന​ട​ന്നു പോ​കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.
താ​ത്കാ​ലി​ക ന​ട​പ്പാ​ല​മെ​ങ്കി​ലും നി​ർ​മി​ച്ചു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.