തി​രു​വി​ഴാം​കു​ന്ന് സി​പി​എ​യു​പി സ്കൂ​ളിലെ പാ​ച​ക​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, June 26, 2022 12:54 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തി​രു​വി​ഴാം​കു​ന്ന് സി​പി​എ​യു​പി സ്കൂ​ളി​ൽ നി​ർ​മ്മി​ച്ച പാ​ച​ക​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്നും നി​ർ​മ്മി​ച്ച പാ​ച​ക​പ്പു​ര​യു​ടെ ഉ​ദ്ഘാ​ട​ന​വും ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ ഇ​രു​പ​തോ​ളം പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ക്ക​ലും ന​ട​ത്തി.

പ​രി​പാ​ടി എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സീ​ന അ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന​ധ്യാ​പി​ക ടി.​ശാ​ലി​നി, സ്കൂ​ൾ മാ​നേ​ജ​ർ സി.​പി. ഷി​ഹാ​ബു​ദ്ദീ​ൻ, വാ​ർ​ഡ് മെ​ന്പ​ർ ഫ​സീ​ല സു​ഹൈ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​ബാ​ല​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ്ച​ന്ദ്ര​ൻ, എം​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പ്രീ​ത, പി​ടി​എ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​രാ​യ എം.​മോ​ഹ​ൻ​ദാ​സ്, പി.​ക​രീം, കെ.​പ്ര​മീ​ള, കോ​ണ്‍​ട്രാ​ക്ട​ർ ടി.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്കൂ​ളി​ലു​ള്ള എ​ല്ലാ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പാ​യ​സ വി​ത​ര​ണം ന​ട​ത്തി.
എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ ടി.​എ​സ്. ശ്രീ​വ​ത്സ​ൽ ന​ന്ദി പ​റ​ഞ്ഞു.