സി.​കെ. റ​ഫീ​ക്ക് സ്മാ​ര​ക വാ​യ​ന​ശാ​ല​യ്ക്ക് തു​ട​ക്കം
Sunday, June 26, 2022 12:54 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ല​ന​ല്ലൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് വോ​ൾ​ക്കാ​നോ വാ​യ​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി.​കെ. റ​ഫീ​ക്ക് സ്മാ​ര​ക വാ​യ​ന​ശാ​ല​ക്ക് തു​ട​ക്കം കു​റി​ച്ചു. വാ​യ​നാ ശാ​ല സാ​ഹി​ത്യ​ക്കാ​ര​ൻ കെ​പി​എ​സ് പ​യ്യ​നെ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ക​ള​ത്തി​ൽ നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി. സാ​ഹി​ത്യ​കാ​ര​ൻ​മാ​രാ​യ മ​ധു അ​ല​ന​ല്ലൂ​ർ, ഷ​ഹ​നീ​ർ ബാ​ബു, കെ. ​ജു​വൈ​രി​യ, കോ​ഡി​നേ​റ്റ​ർ കെ.​വി. ഷാ​ജി, ഫ​യ​ർ​മാ​ൻ പി.​നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.​

ഗ്ര​ന്ഥ​ശാ​ല​ക​ളു​ടെ ആ​വ​ശ്യ​ക​ത​യും വാ​യ​ന​യു​ടെ മ​ഹ​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ​ട്ട​ലൂ​ർ ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​എ​സ് പ​യ്യ​നെ​ട​ത്തി​ൽ നി​ന്നും വാ​യ​ന​ശാ​ലാ കോ​ഡി​നേ​റ്റ​ർ കെ.​വി. ഷാ​ജി ആ​ദ്യ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.