പാലക്കാട്: ജില്ലാ ലൈബ്രറി കൗണ്സിന്റ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരയാനം തുഞ്ചൻ മുതൽ കുഞ്ചൻ വരെ സാംസ്കാരിക ജാഥ സമാപിച്ചു.
പരിപാടിയിൽ എംഎൽഎ കെ.ഡി. പ്രസേനൻ, സാഹിത്യകാരൻമാരായ വൈശാഖൻ, ഇയ്യങ്കോട് ശ്രീധരൻ, മുണ്ടൂർ സേതുമാധവൻ, മോഹൻദാസ് ശ്രീകൃഷ്ണപുരം, മനോജ് വീട്ടിക്കാട്, പ്രൊഫ. എം.എം. നാരായണൻ, പ്രൊഫ. ഗംഗാധരൻ, ഡോ. സി.പി. ചന്ദ്രഭാദനു, വി. രാമൻകുട്ടി, സംഗീത ചേന്ദംപുള്ളി, ടി.ഡി. രാമകൃഷ്ണൻ, ലൈബ്രറി കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു, സംസ്ഥാന നിർവാഹക സമിതി അംഗം വി.കെ. ജയപ്രകാശ് എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ടി.കെ. നാരായണദാസ്, പി.എൻ. മോഹനൻ, ഇ. ചന്ദ്രബാബു, എം.എം.എ. അക്ബർ, കെ.എൻ. കുട്ടി എന്നിവർ പ്രസംഗിച്ചു.