വൈ​ദ്യു​തി മോ​ഷ​ണം: രാമശേരി പാടശേഖരം സെ​ക്ര​ട്ട​റി പി​ടി​യി​ൽ
Tuesday, June 28, 2022 12:19 AM IST
പാ​ല​ക്കാ​ട് : രാ​മ​ശേരി​യി​ൽ വൈ​ദ്യു​തി മോ​ഷ​ണം ന​ട​ത്തി​യ പാ​ട​ശേ​ഖ​രം സെ​ക്ര​ട്ട​റി പി​ടി​യി​ൽ. രാ​മ​ശേ​രി സ്വ​ദേ​ശി ഉ​ദ​യ​പ്ര​കാ​ശാ​ണ് പി​ടി​യി​ലാ​യ​ത്. ക​സ​ബ പോ​ലീ​സും എ​ല​പ്പു​ള്ളി കെഎസ്ഇ​ബി എ​ഇ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്.
വൈ​ദ്യു​ത കാ​ലി​ൽ നി​ന്ന് ലൈ​ൻ ക​ന്പി വ​ള​ച്ചി​ട്ട് വൈ​ദ്യു​തി മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക​റു​ക​പ്പാ​ടം ഭാ​ഗ​ത്ത് പൊ​തു​കു​ള​ത്തി​നു സ​മീ​പ​ത്തെ പോ​സ്റ്റി​ൽ നി​ന്നാ​ണ് വൈ​ദ്യു​തി മോ​ഷ്ടി​ച്ച​തെ​ന്ന് കെഎസ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത​മാ​യി എ​ടു​ത്ത വൈ​ദ്യു​ത ക​ന്പി​യി​ൽ നി​ന്നും സ്പാ​ർ​ക് വ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.