നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു
Thursday, June 30, 2022 12:20 AM IST
നെ​ന്മാ​റ: ക​ട​പു​ഴ​കി​യ മ​രം മ​റ്റു മ​ര​ങ്ങ​ളി​ൽ ത​ട്ടി മൂ​ന്നു മ​ര​ങ്ങ​ൾ ഒ​ന്നി​ച്ച് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ഉ​ണ്ടാ​യ മ​ഴ​യി​ലാ​ണ് പാ​ത​യോ​ര​ത്തു​നി​ന്നി​രു​ന്ന വ​ൻ ക​രി​വാ​ക മ​രം സ​മീ​പ​ത്തു​ള്ള മ​റ്റു​ര​ണ്ടു മ​ര​ങ്ങ​ൾ​ക്ക് മു​ക​ളി​ലൂ​ടെ റോ​ഡി​ലേ​ക്ക് നി​ലം പ​തി​ച്ച​ത്.

കു​ണ്ട​റ​ച്ചോ​ല​ക്കും പോ​ത്തു​ണ്ടി ചെ​ക്ക് പോ​സ്റ്റി​നു​മി​ട​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​ത്. രാ​വി​ലെ 5 .30 ന് ​നെ​ന്മാ​റ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ് മ​രം വീ​ണ​തി​നെ​തു​ട​ർ​ന്ന് വ​ഴി​യി​ൽ കു​ടു​ങ്ങി​യ​ത്.

മൊ​ബൈ​ൽ റേ​ഞ്ച് കു​റ​വാ​യ​തി​നാ​ൽ ഏ​ഴു മ​ണി​യോ​ടെ​യാ​ണ് പോ​ത്തു​ണ്ടി ചെ​ക്ക് പോ​സ്റ്റ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

കൊ​ല്ല​ങ്കോ​ട് അ​ഗ്നി​ര​ക്ഷാ സേ​ന അ​ധി​കൃ​ത​ർ എ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യാ​ണ് രാ​വി​ലെ 8.30 നാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നാ​യ​ത്.

ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ട​ത​റി​ഞ്ഞ​തോ​ടെ നെ​ന്മാ​റ​യി​ൽ നി​ന്ന് നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു​ള്ള മ​റ്റു ബ​സ് സ​ർ​വീ​സു​ക​ൾ നെ​ന്മാ​റ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

രാ​വി​ലെ എ​ട്ട​ര​യ്ക്ക് ശേ​ഷ​മു​ള്ള ബ​സ്‌​സു​ക​ളാ​ണ് പി​ന്നീ​ട് നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

നെ​ല്ലി​യാ​ന്പ​തി​യി​ൽ നി​ന്നും രാ​വി​ലെ നെ​ന്മാ​റ ഭാ​ഗ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ബ​സ്‌​സും വ​ഴി​യി​ൽ കു​ടു​ങ്ങി.

അ​തി​രാ​വി​ലെ തോ​ട്ടം മേ​ഖ​ല​യി​ലും മ​റ്റും ജോ​ലി​ക്കു​പോ​യ തൊ​ഴി​ലാ​ളി​ക​ളും 9.30 നു ​ശേ​ഷ​മാ​ണ് നെ​ല്ലി​യാ​ന്പ​തി​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

കൊ​ല്ല​ങ്കോ​ട് അ​ഗ്നി ര​ക്ഷാ സേ​ന​യി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ​മാ​രാ​യ രാ​ജീ​വ്, കൃ​ഷ്ണ​രാ​ജ്, ര​തീ​ഷ്, ഗു​രു​വാ​യൂ​ര​പ്പ​ൻ എ​ന്നി​വ​രും നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു​ള്ള തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​രും ചേ​ർ​ന്നാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്.

മ​ര​ങ്ങ​ൾ റോ​ഡി​ന് വ​ശ​ത്തേ​ക്ക് ത​ള്ളി മാ​റ്റി യാണ് ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി പു​ന​സ്ഥാ​പി​ച്ച​ത്.