വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ അ​ഞ്ച് മു​ത​ൽ ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നം
Thursday, June 30, 2022 11:57 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ ഈ ​മാ​സം അ​ഞ്ചു മു​ത​ൽ ന​ട​പ്പി​ലാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പി. ​പി സു​മോ​ദ് എം ​എ​ൽ എ ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ സ​മി​തി​യു​ടെ ശു​പാ​ർ​ശ​ക​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ ചെ​റു​പു​ഷ്പം വ​ഴി ടൗ​ണി​ലൂ​ടെ വ​ന്ന് സ്റ്റാ​ൻ​ഡി​ൽ ക​യ​റി തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കും തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ ത​ങ്കം ജം​ഗ്ഷ​ൻ വ​ഴി വ​ന്ന് സ്റ്റാ​ൻ​ഡി​ൽ ക​യ​റി തി​രി​ച്ച് അ​തേ വ​ഴി​ക്ക് ത​ന്നെ സ​ർ​വീ​സ് റോ​ഡ് വ​ഴി ടി​ബി ജം​ഗ്ഷ​നി​ലെ​ത്തി പോ​ക​ണം . ക​ണ്ണ​ന്പ്ര ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ൾ ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ വ​ഴി​യി​ലെ വ​ലി​യ അ​ണ്ട​ർ​പാ​സ് വ​ഴി ടി ​ബി ജം​ഗ്ഷ​നി​ലൂ​ടെ ടൗ​ണ്‍ റോ​ഡ് ക​ട​ന്ന് സ്റ്റാ​ൻ​ഡി​ലും അ​വി​ടെ​നി​ന്ന് ത​ങ്കം ജം​ഗ്ഷ​ൻ വ​ഴി​യും തി​രി​ച്ച് ദേ​ശീ​യ പാ​ത സ​ർ​വീ​സ് റോ​ഡ് വ​ഴി പോ​ക​ണം.
മു​ട​പ്പ​ല്ലൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ൾ ചെ​റു​പു​ഷ്പം വ​ഴി ടൗ​ണ്‍ റോ​ഡി​ലൂ​ടെ സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​ക​ണം. തി​രി​ച്ച് ത​ങ്കം ജം​ഗ്ഷ​നി​ൽ നി​ന്നും സ​ർ​വീ​സ് റോ​ഡ് വ​ഴി ടി​ബി ജം​ഗ്ഷ​നി​ലെ​ത്തി​യാ​ണ് പോ​കേ​ണ്ട​ത്. മ​ന്ദം ജം​ഗ്ഷ​നി​ൽ മാ​ത്ര​മാ​കും ഇ​നി ടൗ​ണി​ലെ ബ​സു​ക​ളു​ടെ സ്റ്റോ​പ്പ്. ഇ​തി​നാ​യി നി​ല​വി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം വൃ​ത്തി​യാ​ക്കും. കി​ഴ​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ൾ ടി ​ആ​ർ മി​ൽ ജം​ഗ്ഷ​നി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി സ്റ്റാ​ൻ​ഡി​ൽ ക​യ​റി ഇ​തേ വ​ഴി​ക്കു ത​ന്നെ തി​രി​ച്ചു പോ​ക​ണം. കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ൽ പു​തി​യ ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡ് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. രാ​വി​ലെ 8. 30 മു​ത​ൽ 10 വ​രെ​യും വൈ​കീ​ട്ട് 3. 30 മു​ത​ൽ അ​ഞ്ച് വ​രെ​യും ടൗ​ണ്‍ റോ​ഡു​ക​ളി​ൽ ലോ​റി​ക​ൾ നി​ർ​ത്തി ക​യ​റ്റി​റ​ക്ക് അ​നു​വ​ദി​ക്കി​ല്ല.
ടൗ​ണി​ൽ പെ​ർ​മി​റ്റി​ല്ലാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ൾ പി​ടി​കൂ​ടും. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലാ​ത്ത വി​ധം ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ൾ ക്ര​മീ​ക​രി​ക്കും . വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ഉ​ന്തു വ​ണ്ടി​ക​ൾ, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ നി​യ​ന്ത്രി​ക്കും. ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കും. ഫു​ട്പാ​ത്തി​ൽ ഇ​റ​ക്കി വെ​ച്ചി​ട്ടു​ള്ള ക​ച്ച​വ​ട സാ​ധ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ടൗ​ണി​ൽ ദീ​ർ​ഘ​നേ​രം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് ത​ട​യും. ശി​വ​രാ​മ പാ​ർ​ക്കി​നു മു​ന്നി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ശേ​ഷം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ല.
ക​ക്കൂ​സ് മാ​ലി​ന്യം എ​ടു​ക്കു​ന്ന വ​ണ്ടി​ക​ൾ സ്ഥി​ര​മാ​യി വ​ഴി​യോ​ര​ത്തു നി​ർ​ത്തി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്കും. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് ലി​സി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ഓ​ഫീ​സ് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ഷൈ​നി മോ​ൾ, ജോ​യി​ൻ​റ് ആ​ർ​ടി​ഒ എ​സ്. വി​ജ​യ​കു​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.