നടീൽ പാടങ്ങളിൽ വളർത്തുകോഴി ശല്യം; കർഷകർ ആശങ്കയിൽ
Thursday, June 30, 2022 11:58 PM IST
ചി​റ്റൂ​ർ : പ​ന്നി​യും മ​യി​ലു​ക​ളും നെ​ൽ​കൃ​ഷി​ക്കു ശ​ല്യ​ക്കാ​രാ​വു​ന്ന​തി​നു പു​റ​മെ വ​ള​ർ​ത്തു കോ​ഴി​ക​ളും ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യി മാ​റു​ന്നു. ന​ടീ​ൽ പാ​ട​ങ്ങ​ളി​ൽ പു​ഴു​ക്ക​ളെ ഭ​ക്ഷി​ക്കാ​ൻ വ​യ​ലി​റ​ങ്ങു​ന്ന വ​ള​ർ​ത്തു കോ​ഴി​ക​ൾ ഞാ​റു ച​വി​ട്ടി ന​ശി​പ്പി​ച്ചു വ​രി​ക​യാ​ണ്.
പ​ന്നി​ക​ളെ തു​ര​ത്താ​ൻ വ​യ​ലു​ക​ളി​ൽ സാ​രി ചു​റ്റി ത​ട​സ​മു​ണ്ടാ​ക്കാ​റു​ണ്ടെ​ങ്കി​ലും കോ​ഴി​ക​ളെ തു​ര​ത്താ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തു​ള്ള നെ​ൽ​പ്പാ​ട​ങ്ങ​ളി​ലാ​ണ് വ​ള​ർ​ത്തു​കോ​ഴി ശ​ല്യ​മു​ണ്ടാ​വു​ന്ന​ത്. ബ്രോ​യി​ല​ർ കോ​ഴി​ക​ൾ വി​പ​ണി​യി​ൽ വ്യാ​പ​ക​മാ​യി എ​ത്തി​യ​തോ​ടെ വീ​ടു​ക​ളി​ൽ കോ​ഴി വ​ള​ർ​ത്ത​ൽ പൂ​ർ​ണ​മാ​യും നി​ല​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യും താ​ലൂ​ക്കി​ലു​ട​നീ​ളം വീ​ടു​ക​ളി​ൽ കോ​ഴി വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​യ​ലു​ക​ളി​ലെ​ത്തു​ന്ന കോ​ഴി​ക​ളെ തു​ര​ത്താ​ൻ ക​ർ​ഷ​ക​ർ ശ്ര​മി​ക്കു​ന്നി​ല്ല. ക​ല്ലെ​റി​ഞ്ഞോ മ​റ്റു വി​ധേ​ന​യോ കോ​ഴി​യെ തു​ര​ത്തി​യാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ ഉ​ണ്ടാ​വു​ന്ന വ​ഴ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ​വ​രെ എ​ത്താ​റു​ണ്ട്.