നി​ർ​ത്ത​ലാ​ക്കി​യ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പാ​ള​ത്തി​ലേയ്ക്ക്
Saturday, July 2, 2022 12:49 AM IST
വാ​ള​യാ​ർ: മ​ഹാ​മാ​രി​ക്കാ​ലം ക​ഴി​ഞ്ഞും സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ത്ത പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളെ​ല്ലാം പാ​ള​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്നു. 2020 മാ​ർ​ച്ചി​ലെ ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്ത​ലാ​ക്കി​യ എ​ല്ലാ ട്രെ​യി​നു​ക​ളും ഈ ​മാ​സം 25 ഓ​ടെ ഓ​ടി​ത്തു​ട​ങ്ങും. സം​സ്ഥാ​ന - അ​ന്ത​ർ സം​സ്ഥാ​ന റൂ​ട്ടു​ക​ളി​ൽ നി​ർ​ത്ത​ലാ​ക്കി​യ ട്രെ​യി​നു​ക​ൾ പു​ന​സ്ഥാ​പി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ദു​രി​തം തീ​ർ​ത്തി​രു​ന്നു. മി​ക്ക റൂ​ട്ടു​ക​ളി​ലും നി​ല​വി​ൽ നേ​ര​ത്തെ ഓ​ടി​യി​രു​ന്ന പാ​സ​ഞ്ച​ർ, എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഇ​പ്പോ​ഴും ഓ​ട്ടം തു​ട​ങ്ങാ​ത്ത സ്ഥി​തി​യാ​ണ്.
നേ​ര​ത്തെ കോ​യ​ന്പ​ത്തൂ​ർ- തൃ​ശൂ​ർ പാ​സ​ഞ്ച​ർ 8 മ​ണി​ക്കാ​ണ് ഷൊ​ർ​ണ്ണൂ​രി​ലെ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ നി​ല​വി​ലെ മാ​റ്റ പ്ര​കാ​രം ഷൊ​ർ​ണ്ണൂ​രി​ൽ നി​ന്നും തൃ​ശൂ​രി​ലേ​ക്ക് പോ​വു​ന്ന​ത് രാ​ത്രി 10.10 നാ​യി​രി​ക്കും. പാ​ല​ക്കാ​ട്, കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ പാ​ല​ക്കാ​ട് ടൗ​ണ്‍- ഈ​റോ​ഡ്, കോ​യ​ന്പ​ത്തൂ​ർ- സേ​ലം ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​നു പു​റ​മെ പാ​ല​ക്കാ​ട് ടൗ​ണ്‍ -കോ​യ​ന്പ​ത്തൂ​ർ മെ​മു ട്രെ​യി​നും പു​ന​സ്ഥാ​പി​ച്ച ട്രെ​യി​നു​ക​ളി​ൽ പെ​ടും.
പാ​ല​ക്കാ​ട് നി​ന്നും രാ​വി​ലെ പു​റ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് ടൗ​ണ്‍- ഈ​റോ​ഡ് ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് നി​ര​വ​ധി ജോ​ലി​ക്കാ​രും വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​ണ്. ചാ​വ​ടി, മ​ധു​ക്ക​ര, കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ജോ​ലി​ക്കും പ​ഠ​നാ​വ​ശ്യ​ത്തി​നു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി പാ​ല​ക്കാ​ട് നി​ന്നും കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.
200 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ കൂ​ടു​ത​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ളെ​ല്ലാം എ​ക്സ്പ്ര​സ് ആ​ക്കി​യെ​ങ്കി​ലും ഓ​ടു​ന്ന​ത് പ​ഴ​യ പാ​സ​ഞ്ച​ർ പോ​ലെ ത​ന്നെ​യാ​ണ്. എ​ന്നാ​ൽ എ​ക്സ്പ്ര​സ് പ​ദ​വി ന​ൽ​കി പു​ന:​സ്ഥാ​പി​ച്ച കോ​യ​ന്പ​ത്തൂ​ർ- തൃ​ശൂ​ർ പാ​സ​ഞ്ച​ർ ര​ണ്ടാ​ക്കി​യ​തോ​ടെ (കോ​യ​ന്പ​ത്തൂ​ർ- ഷൊ​ർ​ണ്ണൂ​ർ, ഷൊ​ർ​ണൂ​ർ തൃ​ശൂ​ർ) മ​ല​ബാ​റി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​മേ​റു​ന്ന സ്ഥി​തി​യാ​ണ്. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും തൃ​ശൂ​രി​ൽ എ​ത്തേ​ണ്ട​വ​ർ​ക്ക് ഷൊ​ർ​ണ്ണൂ​രി​ൽ ഇ​റ​ങ്ങി മ​റ്റൊ​രു വ​ണ്ടി​യി​ൽ ക​യ​റേ​ണ്ടി വ​രു​ന്ന​തി​നാ​ൽ യാ​ത്രാ ചെ​ല​വും സ​മ​യ ന​ഷ്ട​വു​മു​ണ്ടാ​ക്കും. റി​സ​ർ​വേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത എ​ക്സ്പ്ര​സ് സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളാ​ക്കി​യാ​ണ് ഇ​വ​യു​ടെ സ​ർ​വീ​സ് അ​ടു​ത്ത മാ​സം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും പാ​ള​ങ്ങ​ളി​ൽ മു​ഴു​വ​ൻ തീ​വ​ണ്ടി​യും തി​രി​ച്ചെ​ത്താ​ത്ത​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യാ​ത്രാ ദു​രി​തം തീ​ർ​ക്കു​ന്ന സ്ഥി​തി​യാ​ണ്. മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് നി​ര​ക്കു വ​ർ​ധ​ന കൂ​ടി​യാ​യ​തോ​ടെ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്ക് തീ​വ​ണ്ടി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി വ​രി​ക​യാ​ണ്. ഓ​ണം- ക്രി​സ്മ​സ് സീ​സ​ണു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നാ​ട്ടി​ലെ​ത്താ​നും ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​കും.