കു​ളം ന​വീ​ക​രി​ക്ക​ണമെന്ന് ആവശ്യം
Saturday, July 2, 2022 12:49 AM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് കോ​ട്ടേ​ക്കു​ളം താ​ഴ​ക്കോ​ട്ട്കാ​വ് റോ​ഡി​ൽ ചേ​രാ​മം​ഗ​ലം ക​നാ​ലി​ന് സ​മീ​പ​ത്തു​ള്ള പ​ല്ല​ശാം​കു​ളം കു​ള​വാ​ഴ​ക​ൾ കൊ​ണ്ട് നി​റ​ഞ്ഞു. ഇ​വി​ടെ ആ​ളു​ക​ൾ കുളിക്കുന്ന​തി​നും തു​ണി​ക​ൾ അ​ല​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കു​ള​മാ​ണി​ത്. ഇ​വി​ടെ പ്ര​ത്യേ​ക കു​ള​ക്ക​ട​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നത് ഇ​ന്ന് നാ​മാ​വ​ശേ​ഷ​മാ​യി​. മു​ന്പ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കു​ളം വൃ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും കു​ള​ത്തി​ൽ കു​ള​വാ​ഴ​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​ആ​വ​ശ്യം.