പാ​ട്ട ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി​യ 1500 വാ​ഴ​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചു
Tuesday, August 9, 2022 12:14 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: എ​രു​ത്തേ​ന്പ​തി​യി​ൽ ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്തു പാ​ട്ട​കൃ​ഷി ന​ട​ത്തി​യ 1500 വാ​ഴ​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
പ്ര​ദേ​ശ​വാ​സി​യാ​യ ആ​ൽ​ബ​ർ​ട്ട് ശെ​ൽ​വ​രാ​ജാ​ണ് വാ​ഴ​ക്കൃ​ഷി ന​ട​ത്തിവ​രു​ന്ന​ത്. പ്ര​ദേ​ശ​ത്തെ വ​നി​ത​യാ​ണ് സ്ഥ​ലം ഉ​ട​മ. മൂ​ന്നു വ​ർ​ഷ​ത്തി​നു പാ​ട്ട​ത്തി​നെ​ടു​ത്തു ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സ​മ​യ പ​രി​ധി ക​ഴി​ഞ്ഞി​രു​ന്നു.
പാ​ട്ട കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​സ​മ​യ​ത്ത് ഒ​രു മാ​സം സ​മ​യം നീ​ട്ടി കി​ട്ട​ണ​മെ​ന്നും ഇ​തി​നു അ​ർ​ഹ​മാ​യ പ്ര​തി​ഫ​ലം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ​ത് സ്ഥ​ലം ഉ​ട​മ സ​മ്മ​തി​ച്ചി​രു​ന്ന​താ​യും ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ വാ​ഴ​ക​ൾ നീ​ക്കി ഉ​ട​ൻ ഒ​ഴി​ഞ്ഞു പോ​വ​ണ​മെ​ന്ന് സ്ഥ​ലം ഉ​ട​മ താ​ക്കീ​തു ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നു ക​ർ​ഷ​ക​ൻ സ്ഥ​ല​മു​ട​മ​യു​ടെ നി​ല​പാ​ടി​നെ​തി​രെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി​ട്ടും പോ​ലീ​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​തി​രു​ന്ന​താ​ണ് കൃ​ഷി ന​ശി​പ്പി​ക്ക​ലി​നു ഇ​ട​യാ​ക്കി​യ​തെ​ന്നു ക​ർ​ഷ​ക​ൻ ആ​രോ​പി​ച്ചു.
ഒ​ഴി​ഞ്ഞു പോ​വാ​ൻ ത​യാ​റി​ല്ലെ​ങ്കി​ൽ വാ​ഴ​ക​ൾ അ​രി​ഞ്ഞു ത​ള്ളു​മെ​ന്ന് സ്ഥ​ലം ഉ​ട​മ​യു​ടെ മ​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
വാ​ഴ​ക​ൾ ന​ശി​പ്പി​ച്ച​തി​ൽ ഏ​ഴു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നും അ​ർ​ഹ​മാ​യ ന​ഷ്ടപ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പാ​ട്ട​ഭൂ​മി വി​ട്ടു ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​ൽ​ബ​ർ​ട്ട് ശെ​ൽ​വ​രാ​ജ്.