ദേവാലയ പെരുന്നാളും ഭക്തസംഘടനകളുടെ വാർഷികവും
Tuesday, August 9, 2022 12:16 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ണ്ണ​പ്പ​ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പു പെ​രു​ന്നാ​ളും, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും 13, 14, 15 തീ​യ​തി​ക​ളി​ൽ ആ​ച​രി​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം തി​രു​നാ​ൾ കൊ​ടി​യേ​റ്റി. 13 ന് 6.30​ന് ശൗ​രി​പ്പാ​ള​യം കു​രി​ശും തൊ​ട്ടി​യി​ൽ വ​ച്ച് സ​ന്ധ്യാ​ന​മ​സ്കാ​രം, നേ​ർ​ച്ച.
14ന് ​രാ​വി​ലെ 7.30 ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, 10.30 ന് ​പ്ര​ഭാ​ത ഭ​ക്ഷ​ണം, വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് സ​ന്ധ്യാ ന​മ​സ്കാ​രം, പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് എ​ഴു​മ​ണി​ക്ക് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വാ​ർ​ഷി​കം ശേ​ഷം ഒന്പതു മ​ണി​ക്ക് അ​ത്താ​ഴം. 15 ന് ​രാ​വി​ലെ 7.45 ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 8.45ന് ​വിശുദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് 10, പ്ല​സ് ടൂ ​ക്ലാ​സു​ക​ളി​ൽ മി​ക​ച്ച മാ​ർ​ക്ക് നേ​ടി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു. 11 മ​ണി​ക്ക് പ്ര​ദ​ക്ഷി​ണം, 11.30 ന് ​ആ​ശീർ​വാ​ദം, 12 മ​ണി​ക്ക് സ്നേ​ഹ​വി​രു​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ മാ​ത്യു പ​ന​ച്ചി​ക്ക​ൽ, മ​റ്റു ദേ​വാ​ല​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പെ​രു​ന്നാ​ളി​നു​ള്ള ക്ര​മീ​ക​ര​ണം.