ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു
Friday, August 12, 2022 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും അ​വ​സാ​നി​പ്പി​ച്ച​താ​യി ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. പൊ​റ്റ​ശേ​രി വി​ല്ലേ​ജ് ഒ​ന്നി​ൽ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ൽ 39 കു​ടും​ബ​ങ്ങ​ളി​ലെ 110 പേ​രെ​യും പൊ​റ്റ​ശേ​രി വി​ല്ലേ​ജ് ഒ​ന്നി​ൽ പു​ളി​ക്ക​ൽ ഗ​വ. യു​പി സ്കൂ​ളി​ൽ 30 കു​ടും​ബ​ങ്ങ​ളി​ലെ 82 പേ​രെ​യും പാ​ല​ക്ക​യം പാ​ന്പ​ൻ​തോ​ട് അ​ങ്ക​ണ​വാ​ടി​യി​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ എ​ട്ട് പേ​രെ​യും പൊ​റ്റ​ശ്ശേ​രി വി​ല്ലേ​ജ് ഒ​ന്നി​ൽ പാ​ന്പ​ൻ​തോ​ട് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​രു​മു​ൾ​പ്പെ​ടെ 211 പേ​രാ​ണ് ക്യാ​ന്പി​ലു​ണ്ടാ​യി​രു​ന്ന​ത്.