ദേ​ശീ​യ​പാ​ത വ​ട​ക്ക​ഞ്ചേ​രി​യി​ലും കു​ഴി​യ​ട​ക്ക​ൽ ത​കൃ​തി
Friday, August 12, 2022 12:44 AM IST
വ​ട​ക്ക​ഞ്ചേ​രി : വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ലും കു​ഴി​യ​ട​ക്ക​ൽ ത​കൃ​തി. കൂ​ടു​ത​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഓ​ട്ട​യ​ട​ക്കാ​ൻ ന​ട​ക്കു​ന്ന​ത്. ടാ​റിം​ഗ് മി​ക്സ്ച​ർ കു​ഴി​യി​ൽ നി​റ​ച്ച് റോ​ള​ർ ഉ​പ​യോ​ഗി​ച്ച് ഉ​റ​പ്പി​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ പ​ക​ൽ സ​മ​യം കാ​ര്യ​മാ​യ മ​ഴ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​ട​ച്ച കു​ഴി​ക​ൾ​ക്ക് കൂ​ടു​ത​ൽ ദി​വ​സം നി​ല​നി​ൽ​പ്പ് ഉ​ണ്ടാ​കു​മെ​ന്ന് പ​റ​യു​ന്നു. ഉ​റ​വ ഉ​ണ്ടാ​കു​ന്ന മേ​രി​ഗി​രി ചെ​മ്മ​ണ്ണാം​കു​ന്ന് ഭാ​ഗ​ത്താ​ണ് കു​ഴി​ക​ൾ കൂ​ടു​ത​ൽ. ഇ​ന്ന​ലെ ഇ​വി​ടെ​യാ​യി​രു​ന്നു കു​ഴി നി​ക​ത്ത​ൽ ന​ട​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ടോ​ൾ പി​രി​വ് ന​ട​ത്തു​ന്ന പാ​ത​യാ​യ​തി​നാ​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞ് വാ​ഹ​ന യാ​ത്ര ദു​ഷ്ക​ര​മാ​ണ്. ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ളും വ​ലി​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.