പ​ത്താം​ത​രം, ഹ​യ​ർ​ സെ​ക്ക​ൻഡറി തു​ല്യ​ത: ജി​ല്ല​യി​ൽ 3196 പേ​ർ പ​രീ​ക്ഷ എ​ഴു​തും
Friday, August 12, 2022 12:44 AM IST
പാ​ല​ക്കാ​ട് : കേ​ര​ള സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ൻ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഹ​യ​ർ​സെ​ക്ക​ന്‍റ​റി തു​ല്യ​ത ഒ​ന്നാം​വ​ർ​ഷം (ആ​റാം ബാ​ച്ച്), ര​ണ്ടാം വ​ർ​ഷം (അ​ഞ്ചാം ബാ​ച്ച്) പൊ​തു​പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 13 മു​ത​ൽ ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 17 മു​ത​ൽ നി​ശ്ച​യി​ച്ചി​രു​ന്ന പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ സെ​പ്തം​ബ​ർ 12 ലേ​ക്ക് മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ 19 സ്കൂ​ളു​ക​ളി​ലും, ഹ​യ​ർ​സെ​ക്ക​ന്‍റ​റി തു​ല്യ​ത പ​രീ​ക്ഷ 13 സ്കൂ​ളു​ക​ളി​ലു​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഹ​യ​ർ​സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ഹ്യു​മാ​നി​റ്റീ​സ്, കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നാ​യി
ഒ​ന്ന്, ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലാ​യി ആ​കെ 2049 പേ​രാ​ണ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ ഒ​ന്നാ​വ​ർ​ഷം 1041 പേ​രും, ര​ണ്ടാ​വ​ർ​ഷം 1008 പേ​രും ഉ​ൾ​പ്പെ​ടു​ന്നു. 1464 പേ​ർ സ്ത്രീ​ക​ളും, 585 പു​രു​ഷ​ൻ​മാ​രു​മാ​ണ്.
പ​ത്താം​ത​രം തു​ല്യ​ത​യ്ക്ക് 1147 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള​ള​ത്. ഇ​തി​ൽ 528 സ്ത്രീ​ക​ളും, 619 പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ എ​ഴു​തു​ന്ന വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​നി 71 കാ​രി സ​ത്യ​ഭാ​മ​യാ​ണ് ജി​ല്ല​യി​ൽ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​വ്. ഹ​യ​ർ​സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​വ​ർ​ഷം പ​രീ​ക്ഷ എ​ഴു​തു​ന്ന പി​രാ​യി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി​നി 68 കാ​രി പി.​എം. മൈ​മൂ​ന​യാ​ണ് പ്രാ​യം കൂ​ടി​യ പ​ഠി​താ​വ്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ 31 ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ല്യ​ത പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്.

പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​രു​ടെ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്രി​സി​ഡ​ന്‍റി​ന്‍റെ ചേം​ബ​റി​ൽ ചേ​ർ​ന്നു. പ​രീ​ക്ഷ​യു​ടെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തി. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന മു​തി​ർ​ന്ന പ​ഠി​താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ധാ​ര​ണ​യാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​സി. നീ​തു, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​വി. മ​നോ​ജ്കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​രാ​മ​ൻ​കു​ട്ടി, ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, അ​സി. കോ​ർ​ഡി​നേ​റ്റ​ർ പി.​വി. പാ​ർ​വ്വ​തി, സാ​ക്ഷ​ര​താ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഒ. ​വി​ജ​യ​ൻ മാ​സ്റ്റ​ർ, ഡോ. ​പി.​സി. ഏ​ലി​യാ​മ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 13 ന് ​ആ​രം​ഭി​ക്കു​ന്ന ഹ​യ​ർ​സെ​ക്ക​ന്‍റ​റി തു​ല്യ​ത പ​രീ​ക്ഷ 20 നും, ​സെ​പ്തം​ബ​ർ 12ന് ​ആ​രം​ഭി​ക്കു​ന്ന പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ 23 നും ​അ​വ​സാ​നി​ക്കു​മെ​ന്നും ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.