മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വാ​ർ​ഡ് ഹേ​മാം​ബി​ക ന​ഗ​ർ സ്റ്റേ​ഷ​നി​ലെ ര​ണ്ട് പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ർക്ക്
Monday, August 15, 2022 12:47 AM IST
പാ​ല​ക്കാ​ട് : ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് ഇ​ര​ട്ട​ത്തി​ള​ക്കം.
2022ലെ ​വി​ശി​ഷ്ട സേ​വ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ ഹേ​മാം​ബി​ക ന​ഗ​ർ സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​ശി​വ​ച​ന്ദ്ര​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി.​ആ​റു​മു​ഖ​ൻ എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു.
ശി​വ​ച​ന്ദ്ര​ൻ പ്ര​ധാ​ന​പ്പെ​ട്ട കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ്. ആ​റു​മു​ഖ​ൻ 2019-20 വ​ർ​ഷ​ത്തെ സം​സ്ഥാ​ന​ത​ല​ത്തി​ൽ മി​ക​ച്ച ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​റാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും അ​വാ​ർ​ഡ് നേ​ടി​യി​രു​ന്നു.
നി​ല​വി​ൽ ജി​ല്ലാ ജ​ന​മൈ​ത്രി അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​റാ​ണ്.