കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് നി​ല​ച്ചു; കേരളത്തിലേക്കു യാത്രാദുരിതം
Monday, August 15, 2022 12:47 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് കെഎസ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​തി​നാ​ൽ കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
കെഎസ്ആ​ർ​ടി​സി സം​സ്ഥാ​ന​ത്തു​ട​നീ​ളം മാ​ത്ര​മ​ല്ല, അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.
ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ശ​രാ​ശ​രി പ്ര​തി​ദി​ന വ​രു​മാ​ന​ത്തേ​ക്കാ​ൾ ഡീ​സ​ൽ വി​ല വ​ർ​ധി​ച്ച​തി​നാ​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ബ​സു​ക​ളും 50 ശ​ത​മാ​നം റ​ഗു​ല​ർ സ​ർ​വീ​സ് ബ​സു​ക​ളും വെ​ട്ടി​ക്കു​റ​ച്ചു.
ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​രം സ​ർ​വീ​സ് ബ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ കോ​യ​ന്പ​ത്തൂ​രി​ലെ ഉ​ക്ക​ടം ബ​സ് സ്റ്റേ​ഷ​നി​ൽ കേ​ര​ള സ്റ്റേ​റ്റ് ബ​സു​ക​ളി​ല്ലാ​തെ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു.
പ്ര​ത്യേ​കി​ച്ചും കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന യാ​ത്ര​ക്കാ​ർ, കൂ​ടാ​തെ ര​ണ്ട് ദി​വ​സ​ത്തെ സ​ർ​ക്കാ​ർ അ​വ​ധി തു​ട​ർ​ച്ച​യാ​യി, 300 ല​ധി​കം യാ​ത്ര​ക്കാ​ർ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ശ​രി​യാ​യ ബ​സ് സൗ​ക​ര്യ​മി​ല്ലാ​തെ ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന ദു​രി​ത​വും ഉ​ണ്ട്.
ബ​സു​ക​ൾ ഓ​ടി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.