സ്വാതന്ത്ര്യ ദിനാഘോഷത്തിനു കോട്ടമൈതാനം ഒരുങ്ങി
Monday, August 15, 2022 12:49 AM IST
പാ​ല​ക്കാ​ട് : എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​കാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പ​രേ​ഡി​ൽ വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും.
ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ചേ​ർ​ന്നാ​ണ് സ്വാ​ത​ന്ത്ര ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍ മ​യി ജോ​ഷി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
എ​ആ​ർ പോ​ലി​സ്, കെ​എ​പി -2, ലോ​ക്ക​ൽ പോ​ലി​സ്, എ​ക്സൈ​സ്, വ​നം​വ​കു​പ്പ്, ഹോം ​ഗാ​ർ​ഡ്സ്, അ​ഗ്നി​ശ​മ​ന​സേ​ന, എ​ൻ​സി​സി, സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രേ​ഡ് ന​ട​ക്കു​ക. കാ​ണി​ക്ക​മാ​താ സ്കൂ​ൾ, കെ​എ​പി എ​ന്നി​വ​യു​ടെ ബാ​ൻ​ഡും ഉ​ണ്ടാ​യി​രി​ക്കും.
ഏ​ക​ദേ​ശം 600 പേ​ർ​ക്കി​രി​ക്കാ​വു​ന്ന പ​ന്ത​ലാ​ണ് കോ​ട്ട​മൈ​താ​ന​ത്ത് ക്ര​മീ​ക​രി​ച്ച​ത്. പ​രേ​ഡും ന​ട​ക്കു​ന്പോ​ൾ കോ​ട്ട​മൈ​താ​ന​ത്ത് പൂ​ർ​ണ സ​ജ്ജ​മാ​യ മെ​ഡി​ക്ക​ൽ ടീ​മും ആം​ബു​ല​ൻ​സും ഫ​യ​ർ​ഫോ​ഴ്സ് ടീ​മും സ​ജ്ജ​മാ​യി​രി​ക്കും.
പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റി​ക്ക് ഒ​ഴി​വാ​ക്കി​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് മോ​യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ 75 കു​ട്ടി​ക​ൾ 75ന്‍റെ ആ​കൃ​തി​യി​ൽ ത്രി​വ​ർ​ണ​ത്തി​ൽ അ​ണി​നി​ര​ന്ന് ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ക്കും.