ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സു​സ്ഥി​ര​ത​യ്ക്ക്് ഫെ​ഡ​റ​ലി​സം അ​ത്യ​ന്താ​പേ​ക്ഷി​തം: മ​ന്ത്രി
Wednesday, August 17, 2022 12:33 AM IST
പാ​ല​ക്കാ​ട്: ഇ​ന്ത്യ​യെ പോ​ലെ വി​ശാ​ല​വും വൈ​വി​ധ്യപൂ​ർ​ണ​വു​മാ​യ ഒ​രു രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സു​ഗ​മ​വും സു​സ്ഥി​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഫെ​ഡ​റ​ലി​സം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി.

ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ നി​ല​നി​ൽ​പ്പ് അ​പ​ക​ട​ത്തി​ലാ​കു​ന്ന​തി​നെ​തി​രെ നാം ​ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ന്ന 75ാമ​ത് സ്വാ​തന്ത്ര്യ വാ​ർ​ഷി​കാ​ഘോ​ഷ പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളാ​യ രാ​ഷ്ട്ര​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം​സ്വാ​ത​ന്ത്ര്യം​ജ​നാ​ധി​പ​ത്യം​, മ​ത​നി​ര​പേ​ക്ഷ​ത​, സോ​ഷ്യ​ലി​സം എ​ന്നി​വ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ഓ​ർമ​പ്പെ​ടു​ത്ത​ലാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യാ അ​ജ​യ​ൻ, ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​വി​ശ്വ​നാ​ഥ്, എ​ഡി​എം കെ. ​മ​ണി​ക​ണ്ഠ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​പി. റീ​ത്ത, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.