എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​ന​ത്തി​ന് പി​എ​സ്എ​സ്പി, എം​ജി​എം സം​യു​ക്ത സ്കോ​ള​ർ​ഷി​പ്പ്
Thursday, August 18, 2022 12:18 AM IST
പാ​ല​ക്കാ​ട് : രാ​ജ്യ​ത്തി​ന്‍റെ 75-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നി​ർ​ധ​ന​രാ​യ 75 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ​ജി​നീ​യ​റിം​ഗ്, ഡി​പ്ലോ​മ പ​ഠ​ന​ത്തി​ന് 50 മു​ത​ൽ 100 ശ​ത​മാ​നം വ​രെ സ്കോ​ള​ർ​ഷി​പ്പ് ന​ല്കു​ന്ന പ​ദ്ധ​തി പി​എ​സ്എ​സ്പി പാ​ല​ക്കാ​ടും മാ​ർ ഗ്രി​ഗോ​റി​യ​സ് മെ​മ്മോ​റി​യ​ൽ ഗ്രൂ​പ്പും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്നു.
പ്ല​സ്ടു​വി​നു ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ എ​ന്നാ​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന​വ​രോ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളോ മ​റ്റു ക​ഷ്ട​ത​ക​ളോ അ​നു​ഭ​വി​ക്കു​ന്ന​വ​രോ അ​ച്ഛ​നോ അ​മ്മ​യോ ന​ഷ്ട​പ്പെ​ട്ട​വ​രോ ആ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പി​നു അ​പേ​ക്ഷി​ക്കാ​നാ​വു​ക.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​ജി​എം എ​ൻജിനീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ലോ ക​ണ്ണൂ​ർ, വ​ളാ​ഞ്ചേ​രി, തി​രു​വ​ന്ത​പു​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ളി​ലോ ആ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കു​ക.
താ​ത്പ​ര്യ​മു​ള്ള​വ​ർ 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി 8547243721 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​ന്‍റ​ർ​വ്യു 23ന് ​രാ​വി​ലെ പ​ത്തി​ന് പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ൽ ന​ട​ക്കും.
ഇ​ന്‍റ​ർ​വ്യു​വി​ന് വ​രു​ന്ന​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്നു പി​എ​സ്എ​സ്പി എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി ഫാ.​കെ.​സി. ജോ​സ​ഫ് ജ​സ്റ്റി​ൻ, പി​എ​സ്എ​സ്പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ പി.​ ബോ​ബി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.