അഗളിയിലെ മി​ക​ച്ച കു​ട്ടി​ക്ക​ർ​ഷ​ക​നു കു​ട്ടി​പ്പോലീ​സി​ന്‍റെ ആ​ദ​ര​വ്
Thursday, August 18, 2022 12:20 AM IST
അ​ഗ​ളി: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച കു​ട്ടി​ക്ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദി​ത്യ​നെ അ​ഗ​ളി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റും ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ആ​ദ​രി​ച്ചു. കൃ​ഷി ഭ​വ​നി​ൽ കു​ട്ടി​പ്പോ​ലീ​സു​കാ​ർ നേ​രി​ട്ട​ത്തി സ​ല്യൂ​ട്ട് ചെ​യ്താ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്.

അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​റ ഗ​വ യു​പി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദി​ത്യ​ൻ. ഏ​ലം, കു​രു​മു​ള​ക്, വാ​ഴ, ജാ​തി എ​ന്നി​വ​യു​ണ്ടെ​ങ്കി​ലും പ​ച്ച​ക്ക​റി​കൃ​ഷി​യി​ലാ​ണ് ഉൗ​ന്ന​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ത്തെ കാ​ല​ത്തു കൃ​ഷി അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും എ​ല്ലാ കു​ട്ടി​ക​ളും കൃ​ഷി​ചെ​യ്യാ​ൻ മു​ൻ​പോ​ട്ടു വ​ര​ണ​മെ​ന്നും കു​ട്ടി​ക്കർ​ഷ​ക​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൃ​ഷി​ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​ഷി​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​വി​ജ​യ​കു​മാ​ർ, എ​സ്. ​ല​ക്ഷ്മി, ഇ​ന്ദി​രാ​റാ​ണി, വി.​ബി.​അ​ന്പു, നൗ​ഷാ​ദ്. അ​ഗ​ളി സ്കൂ​ൾ എ​സ്പി​സി ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​ സ​ത്യ​ൻ, കെ. ​ശ്രീ​ജ, എ​സ്പി​സി കേ​ഡ​റ്റു​ക​ളാ​യ അ​ർ​ജു​ൻ, അ​ജ്മ​ൽ, മു​ഹ്സി​ൻ, ജി​തി​ൻ, ജോ​ണ്‍​പോ​ൾ ര​മ്യ, സു​ധ, ഗൗ​ത​മി, സ്നേ​ഹ, ദീ​പി​ക, റോ​സ് മ​രി​യ മു​ഹ​മ്മ​ദ് നാ​ഷി​ഫ് അ​ന​ന്ദു, എ​ബ​ൽ, നീ​തു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.